PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIയുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ഖോർഫക്കാനിലും അബുദാബിയിലും പുതിയ സ്റ്റോറുകൾ തുറന്നു

യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ഖോർഫക്കാനിലും അബുദാബിയിലും പുതിയ സ്റ്റോറുകൾ തുറന്നു

യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ഖോർഫക്കാനിലും അബുദാബിയിലും പുതിയ സ്റ്റോറുകൾ തുറന്നു

ദുബായ് : റീട്ടെയ്ൽ സേവനം കൂടുതൽ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായി ഷാർജ ഖോർഫക്കാനിലും അബുദാബി ഹംദാൻ സ്ട്രീറ്റിലും എക്സ്പ്രസ് സ്റ്റോറുകൾ തുറന്ന് ലുലു. ദൈനംദിന ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ലുലു എക്സ്പ്രസ് സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. ലുലു ​ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എയുടെ സാന്നിദ്ധ്യത്തിൽ ഖോർഫക്കൻ മുൻസിപ്പൽ കൗൺസിൽ ജനറൽ ഡോ മുഹമ്മദ്ഷാ അബ്ദുള്ള അൽമുർ അൽ നഖ്ബി ഷാർജ ഖോർഫക്കൻ ലുലു എക്സ്പ്രസ് സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

25000 സ്ക്വയർ ഫീറ്റിലുള്ള ലുലു എസ്ക്സ്പ്രസിൽ ​ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, മത്സ്യം – ഇറച്ചി, പാൽഉത്പന്നങ്ങൾ തുടങ്ങി വിപുലമായ ദൈനംദിന ഉത്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ തുടങ്ങിയവയുടെ മികച്ച ശേഖരവുമുണ്ട്. കൂടാതെ, ലുലുവിന്റെ വാല്യൂ ഷോപ്പിങ്ങ് കേന്ദ്രമായ ലോട്ട് സ്റ്റോറും ലുലു എക്സ്പ്രസിനോട് ചേർന്ന് തുറന്നു. 11000 സ്ക്വയർ ഫീറ്റിലുള്ള ലോട്ടിൽ ടെക്സ്റ്റൈൽസ്, പാദരക്ഷകൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച ഓഫറുകളാണ് ഉള്ളത്. കൂടുതൽ ഉത്പന്നങ്ങൾക്കും 19 ദിർഹത്തിൽ താഴെയാണ് വില.

അബുദാബിയിലെ ഉപഭോക്താൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങിനായാണ് സലാം സ്ട്രീറ്റിൽ നിന്ന് മാറി അബുദാബി ഹംദാൻ സ്ട്രീറ്റിൽ എമിറേറ്റ്സ് ടവറിൽ ലുലു എസ്ക്സ്പ്രസ് സ്റ്റോർ തുറന്നിരിക്കുന്നത്. മികച്ച പാർക്കിം​ഗ് സൗകര്യം ഉൾപ്പടെ ലഭ്യമാക്കിയാണ് എമിറേറ്റ്സ് ടവറിലെ ലുലു എസ്ക്സ്പ്രസ്. മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ട‌ർ അഷ്റഫ് അലി എം.എ, സിഇഒ സെയ്ഫി രൂപാവാല, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, പ്രൊജക്ട് ഡവലപ്പ്മെന്റ് ഡയറക്ടർ അബൂബ്ബക്കർ ടി, അബുദാബി ആൻ അൽദഫ്ര റീജിയൺ ഡയറക്ടർ അജയ് കുമാർ തുടങ്ങിയവരും ചടങ്ങിൽ ഭാ​ഗമായി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment