വൈ എം എ – യു എ ഇ ചാപ്റ്റർ ഫുട്ബോൾ മീറ്റ് സംഘടിപ്പിച്ചു.
ദുബായ്: വൈ എം എ – യു എ ഇ ചാപ്റ്റർ ഫുട്ബോൾ മീറ്റ് സംഘടിപ്പിച്ചു. ദുബൈ അൽ ഖിസൈസ് വെസ്റ്റ് ഫോർഡ് ഗ്രൗണ്ടിൽ ആണ് മത്സരം നടന്നത്. എവെർഗ്രീൻ, ഗ്രീൻ ബ്ലാസ്റ്റേഴ്‌സ്, ഗ്രീൻ ഷോർ, മാവേറിക്‌സ് എന്നീ നാലു ടീമുകളായിട്ടാണ് മത്സരങ്ങൾ നടന്നത്.വൈ എം എ യുടെ മുൻ ജനറൽ സെക്രട്ടറി കെ. എസ്. നഹാസ് ഉൽഘാടനം ചെയ്തു. മുൻ പ്രസിഡന്റ് ഫൈസൽ കടവിൽ അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി പി. എച്ച്. അബ്ദുൽ കലാം സ്വാഗത പ്രസംഗം നടത്തി. വാശിയേറിയ പോരാട്ടങ്ങൾക്ക് ശേഷം എവെർഗ്രീൻ എഫ് സി ചാമ്പ്യന്മാരായി. മാവേറിക്‌സ് UAE ഫസ്റ്റ് റണ്ണർ-അപ്പായി. വിജയികൾക്ക് ട്രോഫികൾ കെ.എസ്. അലി, ഫൈസൽ കടവിൽ എന്നിവർ സമ്മാനിച്ചു. ബെസ്റ്റ് പ്ലയെർ ഷാഹിദ്, ടോപ്പ് സ്കോറർ ഷമീർ, ബെസ്റ്റ് ഗോൾ കീപ്പർ മുസ്സമിൽ, ബെസ്റ്റ് ഡിഫെൻഡർ ശഹറത്ത്, മോസ്റ്റ് വാല്യൂബിൾ പ്ലയെർ കെ എസ് അലി എന്നീവരെ തിരഞ്ഞെടുത്തു.
തുടർന്ന് നടന്ന വടംവലി മത്സരത്തിൽ ആവേശം മുറ്റിനിന്ന മത്സരത്തിൽ ശക്തരായ ഗ്രീൻ ഷോർ ജേതാക്കളായി. സമ്മാനദാനം നൗഫൽ പുത്തൻപുരയിൽ നിർവഹിച്ചു. കുറ്റമറ്റ രീതിയിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് അലി പുത്തൻസ്, റിഷാം റമളാൻ, ഹാഷിർ, സിറാജ്, ഷഹീർ, അസ്ഹർ, സഹദ്, നിസാം ആനംകടവിൽ എന്നിവരും സഹപ്രവർത്തകരും നേതൃത്വം നൽകി.