‘കരുണം കാവ്യാഞ്ജലി’- മഹാകവി കുമാരനാശാന്റെ 153ാം ജന്മവാർഷികം ആഘോഷിച്ച് പയസ്വിനി അബുദാബി
പരിപാടിക്ക് തുടക്കം കുറിച്ച് പാർവതി നിജിത്ത് പ്രാർത്ഥന ആലപിച്ചു. പയസ്വിനി പ്രസിഡന്റ് വാരിജാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യവേദി കോഓർഡിനേറ്റർ ശ്രീജിത്ത് കുറ്റിക്കോൽ ആമുഖപ്രഭാഷണം നടത്തി. പയസ്വിനി സെക്രട്ടറി ആനന്ദ് പെരിയ സ്വാഗതവും സാഹിത്യവിഭാഗം ജോ.കോർഡിനേറ്റർ ദീപ അനിഷ് നന്ദിയും പറഞ്ഞു.പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ നാസർ വിളഭാഗം, മഹാകവി കുമാരനാശാന്റെ കാവ്യസാധനയും വ്യക്തിജീവിതവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഒന്നര പതീറ്റാണ്ടു കാലം പിന്നിട്ടിട്ടും മഹാകവിയും അദ്ദേഹത്തിന്റെ കൃതികളും പ്രവാസി സമൂഹത്തിൽ ഇപ്പോഴും ചർച്ചചെയ്യപ്പെടുന്നത് അദ്ദേഹത്തിന്റെ സൃഷ്ടികളുടെ കാലാതീത പ്രസക്തി തെളിയിക്കുന്നതാണെന്ന് അദ്ദേഹം വിലയിരുത്തി.

ദിൽഷ ഷാജിത്, ആഗ്നേയ പ്രസാദ്, ദിയാലക്ഷ്മി ശ്രീജിത്ത് എന്നിവർ കുമാരനാശാന്റെ കവിതകൾ അവതരിപ്പിച്ചു.അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി. വി. സുരേഷ് കുമാർ, പയസ്വിനി രക്ഷാധികാരി ജയകുമാർ പെരിയ , ട്രഷറർ ഹരിപ്രസാദ്, വൈസ് പ്രസിഡന്റ് രമേശ് ദേവരാഗം, വിഷ്‌ണു തങ്കയം, ജോയിന്റ് സെക്രട്ടറി ജിഷ പ്രസാദ്, ഓഡിറ്റർ സുനിൽ പാടി, കളിപ്പന്തൽ പ്രസിഡന്റ് തൻവി സുനിൽ, വിവിധ സബ്‌കമ്മറ്റി കോർഡിനേറ്റർമാരായ വിശ്വംഭരൻ കാമലോൻ, ദിവ്യ മനോജ്, രാധാകൃഷ്ണൻ ചെർക്കള, സുധീഷ് ഇടയില്ലം, ഉമേഷ് കാഞ്ഞങ്ങാട്, ഷീത സുരേഷ്, വിനീത് കോടോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് നടന്ന സാഹിത്യസംവാദത്തിൽ രതീഷ് ബാവിക്കര, മനോജ് പെരിയ, സ്മിത രഞ്ജിത്ത്, പാർവതി നിജിത്ത്, അശ്വതി ശ്രീജിത്ത്, ശ്രീകുമാർ കാഞ്ഞങ്ങാട് എന്നിവർ പങ്കെടുത്തു.സാഹിത്യസംവാദത്തിൽ നടന്ന ചർച്ചകൾക്ക് മുഖ്യപ്രഭാഷകൻ വിശദമായി മറുപടി നൽകി. പയസ്വിനി പ്രസിഡന്റ് വാരിജാക്ഷനും സാഹിത്യവേദി കോർഡിനേറ്റർ ശ്രീജിത്ത് കുറ്റിക്കോലും ചേർന്ന് നാസർ വിളഭാഗത്തിന് ഉപഹാരം സമർപ്പിച്ചു.