PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI“മാനസിക പിരിമുറുക്കവും പാരൻ്റിംഗും”: അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ  ക്ലാസ്സ് സംഘടിപ്പിച്ചു.

“മാനസിക പിരിമുറുക്കവും പാരൻ്റിംഗും”: അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ  ക്ലാസ്സ് സംഘടിപ്പിച്ചു.

“മാനസിക പിരിമുറുക്കവും പാരൻ്റിംഗും”: അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ  ക്ലാസ്സ് സംഘടിപ്പിച്ചു.

അബുദാബി : ഇന്നത്തെ കാലഘട്ടത്തിൽ ജീവിതത്തിൻ്റെ തിരക്കുകളും സമകാലികമായി നാം നേരിടുന്ന പ്രതിസന്ധികളും കാരണം എല്ലാവരും ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സാഹചര്യമാണ്. ഈ സമ്മർദ്ദം ഒരു പക്ഷേ നമ്മുടെ ദൈനം ദിന ജീവിതത്തെയും പ്രത്യേകിച്ച് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തേയും ഗണ്യമായി ബാധിക്കുന്നു.ഇത്തരമൊരു സാഹചര്യത്തിൽ  “മാനസിക പിരിമുറുക്കവും പാരൻ്റിംഗും”  എന്ന വിഷയത്തെ ആസ്പദമാക്കി അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ  ക്ലാസ്സ് സംഘടിപ്പിച്ചു.

അഡെക് അംഗീകാരമുള്ള പത്ത് വർഷത്തിലധികമായി ഈ രംഗത്ത് പ്രത്യേകിച്ച് ബ്രയിൻ മാപ്പിങ് , ന്യുറോ സൈക്കോളജി തുടങ്ങിയ മേഖലകളിൽ ക്ലാസ്സുകൾ എടുത്ത് പരിചയമുള്ള  ഡോക്‌ടർ അബി ഡാനിയൽ ആണ് ക്ലാസ്സ് എടുത്തത്.സമാജത്തിൽ വെച്ച് നടന്ന ക്ലാസ്സിനു വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ജോയിൻ്റ് കൺവീനർമ്മാരാ ശ്രീജ പ്രമോദ്,നമിത സുനിൽ,ഷീന ഫാത്തിമ,ചിലു സൂസൺ മാത്യു എന്നിവർ നേതൃത്വം നൽകി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment