അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ മാതാവ് നിര്യാതയായി.
അബുദാബി: അബുദാബി മലയാളി സമാജം പ്രസിഡണ്ടും, ഇൻകാസ് ഗ്ലോബൽ കമ്മിറ്റി അംഗവും, ഫ്രണ്ട്സ് എ.ഡി.എം.എസിന്റെയും കുന്നംകുളം എൻആർഐ ഫോറത്തിന്റെയും രക്ഷാധികാരിയുമായ സലിം ചിറക്കലിന്റെ മാതാവ്, പരേതനായ താഴത്തെയിൽ മൂസക്കുട്ടി അവറുകളുടെ ഭാര്യ നബീസ (ഇമ്പിച്ച) ഇന്നലെ വൈകിട്ട് 6 മണിയോടുകൂടി നിര്യാതയായി. മക്കൾ: ഫാത്തിമ്മ, ലൈല, പരേതനായ അഷറഫ്, സലീം, ഷാജി, ഷമീറ.മരുമക്കൾ പരേതനായ അബ്ദുൾ റഹ്മാൻ, സൈനുദ്ധീൻ, റഫീഖ്.