വോയ്‌സ് ഓഫ് വിമൻസ് യു എ ഇ അബുദാബിയിൽ ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു
അബുദാബി: അന്താരാഷ്ട വനിതാ ദിനത്തോടനുബന്ധിച്ചു വനിതാ കൂട്ടായ്മയായ വോയ്‌സ് ഓഫ് വിമൻസ് യു എ ഇ ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു . അബുദാബിയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ ഉൾപ്പെടെ ഇരുന്നൂറിലധികംപേർ പങ്കെടുത്ത സ്നേഹവിരുന്നിൽ അബുദാബി കമ്യൂണിറ്റി പോലീസ് അംഗങ്ങളുടെ സാനിധ്യം ശ്രദ്ധേയമായിരുന്നു. കൂട്ടായ്മയിലെ അംഗങ്ങൾ സ്വയം പാകം ചെയ്തുകൊണ്ടുവന്ന ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടാണ് വോയ്‌സ് ഓഫ് വിമൻസ് സ്നേഹവിരുന്ന് ഒരുക്കിയത്. രക്ഷാധികാരി നവാസ് മാനന്തവാടി , ഷെൽവി ബൈജു, ഷൈനി ജോസഫ് , രമണി വിജയൻ. സബീന സൈനബ, വിനീത , സുറുമി ,ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.