PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaതാരപ്പകിട്ടോടെ സഞ്ജു എത്തുന്നു; ഔദ്യോഗിക സ്വീകരണം നൽകാൻ സർക്കാർ

താരപ്പകിട്ടോടെ സഞ്ജു എത്തുന്നു; ഔദ്യോഗിക സ്വീകരണം നൽകാൻ സർക്കാർ

താരപ്പകിട്ടോടെ സഞ്ജു എത്തുന്നു; ഔദ്യോഗിക സ്വീകരണം നൽകാൻ സർക്കാർ

തിരുവനന്തപുരം: ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിച്ച പ്രകടനങ്ങളോടെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നൽകുകയെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നാലെ ടീമിനെയും സഞ്ജുവിനെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിരുന്നു. ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

ലോകകപ്പിലെ അഞ്ചു മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയ പ്രകടനമാണ് സഞ്ജുവിനെ ടൂർണമെന്റിന്റെ താരമാക്കിയത്. വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസീലൻഡിനെതിരായ ഫൈനലുലുമെല്ലാം നിർണായകമായത് സഞ്ജുവിന്റെ ഇന്നിങ്‌സുകളായിരുന്നു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment