PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeWorldപശ്ചിമേഷ്യൻ സംഘർഷം; മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

പശ്ചിമേഷ്യൻ സംഘർഷം; മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

പശ്ചിമേഷ്യൻ സംഘർഷം; മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ബീജിങ്: പശ്ചിമേഷ്യൻ സംഘർഷം നീളുന്ന സാഹചര്യത്തിൽ മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന. സംഘർഷം അവസാനിപ്പിക്കാൻ ഇടപ്പെടാൻ ചൈന തയ്യാറാണെന്നും മിഡിൽ ഈസ്റ്റിലേക്ക് ദൗത്യ സംഘത്തെ അയക്കുമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിൻ വ്യക്തമാക്കി.

ആറാം ദിവസവും സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ചൈന മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിലേക്കടക്കം ആക്രമണം വ്യാപിക്കുകയും ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന യുഎസ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നതിനെത്തുടർന്ന് മേഖലയിൽ വൻ യുദ്ധഭീതി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ചൈനീസ് ഇടപെടൽ യുദ്ധം അവസാനിപ്പിക്കാൻ ഉതകുമെന്നാണ് വിലയിരുത്തൽ.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment