PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEസജാദ് നാട്ടിക വീണ്ടും ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്.

സജാദ് നാട്ടിക വീണ്ടും ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്.

സജാദ് നാട്ടിക വീണ്ടും ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്.

ദുബൈ: ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ 2026 ലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സജാദ് നാട്ടിക നയിച്ച ഔദ്യോഗിക പാനലിലെ ഏല്ലാവരും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിൻ്റെ 85 ശതമാനത്തോളം കരസ്ഥമാക്കി എതിർ സ്ഥാനാർത്ഥി ശ്രീ വിദ്യാധരനെ സജാദ് നാട്ടിക പരാജയപ്പെടുത്തി. കായിക വിഭാഗം കോർഡിനേറ്റർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജലീൽ ഹനീഫ എതിർ സ്ഥാനാർത്ഥി ശ്രീ രാജേന്ദ്രൻ പിള്ളയെയും, സാഹിത്യവിഭാഗത്തിലേക്ക് ശ്രീ നവീൻ അപ്പുകുട്ടൻ ജോയ് രാമചന്ദ്രനേയും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. പതിമൂന്നംഗ കമ്മിറ്റിയിലെ 8 പേർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടംഗങ്ങളെ കമ്മിറ്റിയും (പൊതുമരാമത്ത് വകുപ്പ്) പ്രസിഡന്റും ( വനിതാവിഭാഗം) കോപ്ഷനിലൂടെ തിരഞ്ഞെടുക്കും. അസീം അബ്ദുൽ ഖാദർ (ജന.സെക്രട്ടറി), മുഹമ്മദ് മൊഹിദിൻ (ട്രഷറർ), ഷനൂജ് നമ്പ്യാർ (വൈസ് പ്രസിഡന്റ്) പ്രസൂദൻ ടി.വി (ജോ:സെക്രട്ടറി ), ഷിനു ബേബി (ജോ. ട്രഷറർ), റാഷിദ് പൊന്നാണ്ടി (വെൽഫയർ & ചാരിറ്റി ),ബോണി ജോസഫ് (കലാവിഭാഗം),ഏർണസ്റ്റ് സ്റ്റീഫൻ ( ശിശു യുവജന വിഭാഗം ) ,ധോണി ജോസഫ് ( പൊതുമരാമത്ത് ) ,നസീർ പാടൂർ ( വനിതാവിഭാഗം ).ഇലക്ഷൻ കമ്മീഷണർമാരായി ശ്രീ. സി.ഐ. തമ്പി (ചീഫ് ), മാത്യു എബ്രഹാം, ശ്യാംകുമാർ പി.പി.ജി എന്നിവരെയും ഓഡിറ്റർമാരായി ശ്രീ. ബാസിൽ ബഷീർ, സജിത് കുറിയ എന്നിവരെയും തെരഞ്ഞെടുത്തു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment