ഇന്ത്യൻ ഇസ്ലാമിക് സെന്ററിനു പുതു നേതൃത്വം.
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2026 ലേക്കുള്ള മാനേജിങ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അബൂദബി കമ്യൂണിറ്റി ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റ് നിർദേശ പ്രകാരമായിരുന്നു തെരഞ്ഞെടുപ്പ്.അബ്ദുറഉഫ് അഹ്സനി (പ്രസിഡന്റ്), അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), അസീസ് കാളിയാടൻ (ട്രഷറർ), വി.പി.കെ. അബ്ദുള്ള (വൈസ് പ്രസിഡന്റ്), അബ്ദുള്ള നദ്വി (അഡ്മിനിസ്ട്രേഷൻ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. പ്രസിഡന്റായി തിരഞ്ഞെടുത്ത അബ്ദു റഹൂഫ് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മുൻ വൈസ് പ്രസിഡന്റായിരുന്നു. അഹ്സനി ബിരുദധാരിയാണ്. മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം സ്വദേശിയാണ് അദ്ദേഹം. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി നേരത്തേ രണ്ടുതവണ ജനറൽ സെക്രട്ടറി പദവി വഹിച്ച വ്യക്തിയാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ചെറിയൂർ സ്വദേശിയാണ്. ട്രഷറായി തിരഞ്ഞെടുത്ത അസീസ് കാളിയാടൻ മലപ്പുറം തിരുനാവായ സ്വദേശിയാണ്.