PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി എമിറേറ്റ്‌സ് പാർക്ക് സൂ – അൽ വഹ്‌ദ മാൾ യാത്രയ്ക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ്.

അബുദാബി എമിറേറ്റ്‌സ് പാർക്ക് സൂ – അൽ വഹ്‌ദ മാൾ യാത്രയ്ക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ്.

അബുദാബി എമിറേറ്റ്‌സ് പാർക്ക് സൂ – അൽ വഹ്‌ദ മാൾ യാത്രയ്ക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ്.

അബുദാബി : എമിറേറ്റ്‌സ് പാർക്ക് സൂ ആൻഡ് റിസോർട്ടും അൽ വഹ്ദ മാളും ചേർന്ന് സന്ദർശകർക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും മൃഗശാല യാത്ര എളുപ്പമാക്കുകയാണ് ലക്ഷ്യം.ബസിൽ കയറുന്നതിനും ഇറങ്ങുന്നതിനുമായി മാളിലും മൃഗശാലയിലും പ്രത്യേക പോയിന്റുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ദിവസേന രണ്ടു സർവീസ് വീതമാണുണ്ടാവും. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതൽ ബസ് സർവീസ് ഏർപ്പെടുത്തും. പരീക്ഷണാർഥമുള്ള ഈ സർവീസ് വിജയകരമായാൽ ഭാവിയിൽ മറ്റു മാളുകളിൽനിന്നും ബസ് സർവീസ് ഏർപ്പെടുത്താൻ ആലോചിക്കുന്നതായി എമിറേറ്റ്‌സ് പാർക്ക് സൂ ആൻഡ് റിസോർട്ട് ജനറൽ മാനേജർ സഈദ് അലാമിൻ പറഞ്ഞു.അതിഥി സൗകര്യം വർധിപ്പിക്കുന്നതിനും കുടുംബ സൗഹൃദ വിനോദയാത്രൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്നും ഷോപ്പിങ് പൂർത്തിയാക്കി സന്ദർശകർക്ക് സൗജന്യ ഷട്ടിൽ ബസിൽ കയറി പാർക്കിലേക്കും തിരിച്ചും യാത്ര ആസ്വാദ്യകരമാക്കാമെന്നും അൽ വഹ്ദ മാൾ ജനറൽ മാനേജർ മായങ്ക് എം. പാൽ പറഞ്ഞു. വാഹന സൗകര്യമില്ലാത്തവർക്കും വിനോദ സഞ്ചാരികൾക്കും നഗരത്തിന് പുറത്തുള്ള മൃഗശാലയിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഈ സേവനം ഉപകരിക്കുമെന്ന് മാൾ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി.സൂരജ് പറഞ്ഞു.

ഉച്ചയ്ക്ക് 2നും വൈകിട്ട് 5നും അൽവഹ്ദ മാളിൽ നിന്ന് സൗജന്യ ഷട്ടിൽ ബസ് പുറപ്പെടും. മൃഗശാലയിൽ നിന്ന് വൈകിട്ട് നാലിനും രാത്രി എട്ടിനുമായിരിക്കും മാളിലേക്ക് സർവീസ് ഉണ്ടാവുക. അൽവഹ്ദ മാളിൽ നിന്ന് മൃഗശാലയിലേക്ക് ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് 4:30നും ബസ് പുറപ്പെടും. മൃഗശാലയിൽ നിന്ന് മാളിലേക്ക് വൈകിട്ട് 4നും രാത്രി 8നുമായിരിക്കും സർവീസ്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment