PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഗ്രാൻഡ് മെഗാ ഡ്രോ ഇവൻ്റോടുകൂടി ലുലു എക്‌സ്‌ചേഞ്ച് സെൻഡ് & വിൻ 2025-ന് സമാപനം

ഗ്രാൻഡ് മെഗാ ഡ്രോ ഇവൻ്റോടുകൂടി ലുലു എക്‌സ്‌ചേഞ്ച് സെൻഡ് & വിൻ 2025-ന് സമാപനം

ഗ്രാൻഡ് മെഗാ ഡ്രോ ഇവൻ്റോടുകൂടി ലുലു എക്‌സ്‌ചേഞ്ച് സെൻഡ് & വിൻ 2025-ന് സമാപനം

അബുദാബി : പ്രമുഖ ധനകാര്യ വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ഒരുക്കിയ പ്രൊമോഷണൽ ക്യാമ്പയിൻ ‘സെൻഡ് & വിൻ 2025’ സമാപിച്ചു. അബുദബി അൽ വഹ്ദ ബ്രാഞ്ചിൽ ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുത്ത ചടങ്ങിൽ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബമ്പർ സമ്മാനമായ ഡോംഗ്ഫെംഗ് മേയ്ജ് എസ്‌യുവി അജയ് ചൗഹാൻ ഹക്കിം ചൗഹാൻ ലഭിച്ചു. ഡോംഗ്ഫെംഗ് ഷൈൻ വിജയിയായി ഫരീദാഹ് നമുഗർവാ ലഭിച്ചു. 10 ഗ്രാം സ്വർണം വീതം 10 വിജയികൾക്ക് ലഭിച്ചു. ഇംതിയാസ് അഹമ്മദ് മുഹമ്മദ് ഹയാത്ത്, ആമിർ ഷെഹ്‌സാദ് മുഹമ്മദ് ആരിഫ് സെയ്ദി, ജഹാംഗീർ അസ്ലാം ഈദ് മർജാൻ, ഗ്രേസിയേൽ വില്ലമയോർ ഡി ഗുസ്മാൻ, ഹാജി മനൻ ഷാഹുൽ ഹമീദ് ഷാഹുൽ ഹമീദ്, പർബതി തമാങ് ഭോല ബഹദൂർ തമാങ്, നൗഫൽ താജുദീൻ മൈദീൻകുഞ്ഞ് താജുദീൻ, വഖാസ് അഹമ്മദ് അക്ബർ ഖാൻ, ദീപേഷ് ഭട്ടതിരി, അംജദ് ഖാൻ സർവാർ ജൻ, എന്നിവർക്കാണ് സ്വർണ്ണം ലഭിച്ചത്. ക്യാമ്പയിൻ കാലയളവിൽ ലുലു എക്സ്ചേഞ്ച് വഴിയോ ലുലു മണി ആപ്പ് മുഖേനയോ ആദ്യമായി പണം അയച്ച ഉപഭോക്താവിന് ഡോംഗ്ഫെംഗ് ഷൈൻ സെഡാൻ സമ്മാനമായി നേടാൻ അവസരം ലഭിച്ചു. മറ്റ് എല്ലാ ഇടപാടുകളും നടത്തിയവർക്ക് കോംടെക് ഗോൾഡിന്റെ ഒരു കിലോഗ്രാം വരെയുള്ള സ്വർണ്ണം സമ്മാനമായി നൽകുന്ന ഒന്നിലധികം നറുക്കെടുപ്പുളുടെ പ്രവേശനത്തിലേക്കുള്ള യോഗ്യത നേടി. ഇതിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഓഗസ്റ്റ് 25 മുതൽ നവംബർ 22 വരെ നീണ്ടുനിന്ന ക്യാമ്പയിൻ പ്രമുഖ വ്യവസായ പങ്കാളികളായ യുഎഇ ഡോംഗ്ഫെംഗ് മോട്ടോർ കോർപ്പറേഷൻ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടർ മഹി ഖൂരി ഓട്ടോമോട്ടീവും, പ്രമുഖ ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത ഡിജിറ്റൽ ഗോൾഡ് ഇക്കോസിസ്റ്റയായ കോംടെക് ഗോൾഡുമാണ് പിന്തുണ നൽകിയത്. ലുലു എക്‌സ്‌ചേഞ്ചുമായുള്ള സഹകരണം ക്യാമ്പയിന്റെ മൂല്യനിർണ്ണയത്തെ ശക്തിപ്പെടുത്തുകയും ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനത്തിനും വിശ്വാസ്യതയ്ക്കും പ്രാധാന്യം നൽകുകയും ചെയ്തു. ക്യാമ്പയിൻ പങ്കെടുത്ത എല്ലാ ഉപഭോക്താക്കളോടും ഞങ്ങൾ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു എന്ന് ലുലു എക്‌സ്‌ചേഞ്ച് സിഇഒ തമ്പി സുദർശനൻ പറഞ്ഞു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment