ഐ എസ് സി ഫാഷൻ ഷോ നവംബർ 15 ന് : രജിസ്റ്റർ ചെയ്യാം.
അബുദാബി: അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഒരുക്കുന്ന ‘ഐ എസ് സി ഫാഷൻ ഷോ 2025 ” നവംബർ 15 ശനിയാഴ്ച അരങ്ങേറും. ”ഐഎസ്‌സി സെലസ്റ്റ് – ബ്യൂട്ടി ബിയോണ്ട് സ്റ്റാർസ്” എന്ന പേരിൽ ആണ് ഇത്തവണ ഫാഷൻ ഷോ അരങ്ങേറുക. രാത്രി ഏഴ് മുപ്പത് മുതലാണ് പരിപാടി അരങ്ങേറുക. 18 വയസ് മുതൽ 32 വരെയും, 33 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഫാഷൻ ഷോ നടക്കുന്നത്. യൂ എ ഇ താമസക്കാരായ ഇന്ത്യൻ വനിതകൾക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അവസരം. വിജയികൾക്കും പങ്കെടുക്കുന്നവർക്കും ക്യാഷ് അവാർഡ് ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഐ എസ് സി എന്റർടൈൻമെൻറ് സെക്ഷനാണ് പരിപാടി ഒരുക്കുന്നത്. രജിസ്‌ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും 02-6730066 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
For registration:
https://forms.gle/FCsSWU9gcU5EBNnR9