ഹൃദയാരോഗ്യത്തിനായി അബുദാബിയിൽ ‘കാർഡിയോ കണക്ട് 2025’ സംഘടിപ്പിച്ചു.
അബുദാബി: ഹൃദയാരോഗ്യത്തിനായി കൈകോർക്കുന്ന വേൾഡ് ഹാർട്ട് ഡേ യുടെ ഭാഗമായി ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള എൽ എൽ എച് ഹോസ്പിറ്റൽ അബുദാബി , മെഡിയോർ ഹോസ്പിറ്റൽ, ലൈഫ് കെയർ ഹോസ്പിറ്റൽ മുസ്സഫ സംയുക്തമായി ‘കാർഡിയോ കണക്ട് 2025’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സർക്കാർ പ്രതിനിധികൾ, എംബസി ഉദ്യോഗസ്ഥർ, പ്രമുഖ കോർപ്പറേറ്റ് തലവന്മാർ, സ്‌കൂൾ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവരെല്ലാം പരിപാടിയുടെ ഭാഗമായി. ഭാഗമായവർ ആരോഗ്യകരമായ ഹൃദയത്തിനായി പ്രതിജ്ഞ എടുത്തതും ഈ സംഗമത്തെ ശ്രദ്ധേയമാക്കി. വൈവിധ്യമാർന്ന പ്രഭാഷണങ്ങൾ, വിദഗ്ധ കാർഡിയോളജിസ്റ്റുകളുടെ പാനൽ ചര്‍ച്ച, ആരോഗ്യം നിലനിർത്തുന്നതിനുള്ള വെൽനെസ് സെഷനുകൾ, ആവേശകരമായ ഫിറ്റ്നസ് ചലഞ്ചുകൾ എന്നിവയെല്ലാം പരിപാടിയിൽ ഒരുക്കിയിരുന്നു.
