മീലാദ് ഫെസ്റ്റ് സമാപിച്ചു
അബുദാബി: തിരുവസന്തം 1500 നബിദിന പ്രോഗ്രാമിന്റെ ഭാഗമായി മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഐസിഎഫ് അബുദാബി റീജിയൻ നടത്തിയ മീലാദ് ഫെസ്റ്റ് നിരവധി പേർ പങ്കെടുത്തു. അഞ്ചിനങ്ങളിലായി നൂറോളം മത്സരാർത്ഥിൾ പങ്കെടുത്തു.ഐസിഎഫ് അബുദാബി റീജിയനിലെ 9 ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത മത്സരാർത്ഥികളാണ് പങ്കെടുത്തത്. പ്രായഭേദമന്യേ വ്യത്യസ്ത കലാ സാഹിത്യ മേഖലകളിലുള്ളവർ മത്സരത്തിൽ മാറ്റുറച്ചു . നാദ്സിയ ഡിവിഷനിലെ അബ്ദുൽ ഖാദർ ഹാജി രാമന്തളി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. ശഹാമാ ഡിവിഷൻ ഒന്നാം സ്ഥാനവും നാദ്സിയ ഡിവിഷൻ രണ്ടാം സ്ഥാനവും നേടി.മദീന സായിദ് , അൽ ഫലാഹ് ഡിവിഷനുകൾ മൂന്നാം സ്ഥാനം പങ്കിട്ടു.
ഒരു മാസക്കാലം നീണ്ടുനിന്ന ഈ വർഷത്തെ നബിദിനാഘോഷ പരിപാടിയുടെ സമാപന ഭാഗമായി ബുർദ ആലാപനവും മദ്ഹ് ഗാന ആലാപനവും നടത്തി. പരിപാടികൾക്ക് ഇബ്രാഹിം സഖാഫി ഉനൈസ് സഖാഫി, അബ്ദുല്ലത്തീഫ് അസ്ഹരി, ഷംസുദ്ദീൻ സഖാഫി , അസ്ഹർ റബ്ബാനി കല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. മീലാദ് ഫെസ്റ്റ് ഐസിഎഫ് ഇൻറർനാഷണൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു. റീജിയൻ പ്രസിഡണ്ട് ഹംസ അഹ്‌സനി അധ്യക്ഷത വഹിച്ചു. കലാപ്രതിഭക്കുള്ള പുരസ്കാരം മർകസ് അബുദാബി ഘടകം പ്രസിഡൻറ് ഹംസ മദനി നിർവഹിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയ ഡിവിഷനുകൾക്കുള്ള സമ്മാനദാനം ഹമീദ് ഈശ്വരമംഗലം ,പി വി അബൂബക്കർ മുസ്ലിയാർ സിദ്ദീഖ് അൻവരി, ശഹീദ് അസ്ഹരി തുടങ്ങിയവർ നൽകി.ശിഹാബ് സഖാഫി നാറാത്ത് സ്വാഗതവും എസ് എം കടവല്ലൂർ നന്ദിയും പറഞ്ഞു.