മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ അബുദാബി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അബുദാബി: മെഗാസ്റ്റർ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ അബുദാബി ലൈഫ് കെയർ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ് മുസഫ്ഫ ലൈഫ് കെയർ ഹോസ്പിറ്റലിൽവെച്ച് നടന്നു. അബുദാബി മലയാളീ സമാജം പ്രസിഡന്റ് സലീം ചിറക്കൽ മുഖ്യാതിഥി ആയ പരിപാടി, ഫാൻസ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് കുമ്മനം ഉത്ഘാടനം ചെയ്തു. മമ്മൂട്ടി ഫാൻസ് അബുദാബി യൂണിറ്റ് പ്രസിഡണ്ട് ഹംസ ആലിപ്പറമ്പ സ്വാഗതം ആശംസിച്ചു. ലൈഫ് കെയർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ രാകേഷ് ഗുപ്ത,മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ പ്രസിഡന്റ് മൻസൂർ, സെക്രട്ടറി ജിന്റോ, ഖാലിദിയ മാൾ സിനിറോയൽ സിനിമാസ് മാനേജർ ഹാരിസ്, മമ്മൂട്ടി ഫാൻസ് യുഎഇ രക്ഷാധികാരി ശിഹാബ് കപ്പാരത്ത്, ഫിറോസ് പാലക്കൽ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. കണ്ടന്റ് ക്രിയേറ്റർ സാഹിന അജാസ്, ക്രൗൺ ഹെയർ ഫിക്സിങ് മാനേജിങ് ഡയറക്ടർ സാഖിർ ഒമർ എന്നിവർക്ക് മമ്മൂട്ടി ഫാൻസ് മൊമെന്റോ നൽകി ആദരിച്ചു. ട്രെഷറർ ജിതിൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി രേഘപ്പെടുത്തി.