അൽ മദീന ഹൈപ്പർമാർക്കറ്റ് & ഫ്രഷ് മാർട്ട് പുതിയ ഹൈപ്പർമാർക്കറ്റ് അബുദാബി മുസ്സഫ വില്ലേജ് മാളിൽ ഓഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തനം ആരംഭിക്കുന്നു.
അബുദാബി: അൽ മദീന ഹൈപ്പർമാർക്കറ്റ് & ഫ്രഷ് മാർട്ട് അബുദാബിയുടെ പുതിയ ഔട്ട്ലെറ്റ് അബുദാബി മുസ്സഫ 24യിലെ വില്ലേജ് മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 11 മണിക്ക് ഉത്‌ഘാടനം നടക്കും. ഗ്രാൻഡ് ഓപ്പണിങ് സെലിബ്രേഷൻ വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണിവരെ അരങ്ങേറും. മ്യൂസിക് ഷോ , ചെണ്ടമേളം, ഡാൻസ്, പ്ലേ ബാക് സിംഗർ ധന റാസിഖ് ഒരുക്കുന്ന സംഗീത വിരുന്നു എന്നിവ എല്ലാം അരങ്ങേറും. ഉത്‌ഘാടനത്തോട് അനുബന്ധിച്ചു ഉപഭോക്താക്കൾക്കായി വമ്പൻ വിലക്കുറവും, സമ്മാന പദ്ധതികളുമാണ് ഒരുക്കിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു