എടപ്പാൾ സ്വദേശി അബ്ദുള്ളക്കുട്ടിക്ക് തട്ടാൻപടി പ്രവാസി കൂട്ടായ്മയുടെ യാത്രയയപ്പ് നൽകി
അബുദാബി: അമ്പത് വർഷം നീണ്ട പ്രവാസത്തിന് ശേഷം യു എ ഇ യോട് വിട പറയുന്ന എടപ്പാൾ സ്വദേശി അബ്ദുള്ളക്കുട്ടിക്ക് തട്ടാൻപടി പ്രവാസി കൂട്ടായ്മയുടെ യാത്രയയപ്പ് നൽകി. അബുദാബിയിലെ കേരളാ സോഷ്യൽ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മുഹമ്മദ് നൂർ, ജഷീർ പൊൽപ്പാക്കര, യാസിർ അറഫാത്ത്, നൂറുദ്ധീൻ കെ വി, അജ്സൽ, തോമസ് പത്തനംതിട്ട, റഷീദ് കണ്ണൂർ എന്നിവർ സംസാരിച്ചു. മൊയ്‌ദീൻ കരിമ്പിൽ അബ്ദുള്ളക്കുട്ടിക്ക് മെമെന്റോ നൽകി. രജീഷ് പാണേക്കാട്ട് പൊന്നാടയണിയിച്ചു.