അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഭാരവാഹികൾ
അബുദാബി : സാമൂഹിക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ പ്രസിഡന്റായി പി. ബാവഹാജിയെ തുടർച്ചയായി 21–ാം തവണയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി എം. ഹിദായത്തുല്ല തുടരും. നസീർ രാമന്തളിയാണു പുതിയ ട്രഷറർ.ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വിവിധ ഘട്ടങ്ങളിൽ 7 തവണ പ്രസിഡന്റായതു കൂടി ചേർത്താൽ 28–ാം തവണയാണ് ബാവഹാജി പ്രസിഡന്റാകുന്നത്. 12 തവണ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കേന്ദ്രസർക്കാരിന്റെ പ്രവാസി സമ്മാൻ അവാർഡ് ജേതാവായ മലപ്പുറം കക്കിടിപ്പുറം സ്വദേശി ബാവഹാജി 50 വർഷത്തിലേറെയായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് സജീവമാണ്. യു.അബ്ദുല്ല ഫാറൂഖി, അബ്ദുറഹ്മാൻ തങ്ങൾ, ആലുങ്ങൽ ഇബ്രാഹിം മുസല്യാർ മുഹമ്മദ് സമീർ തൃക്കരിപ്പൂർ, അശ്‌റഫ് ഹാജി വാരം, അഹമ്മദ് കുട്ടി തൃത്താല, കെ.മുസ്തഫ വാഫി, അഷറഫ് ബേക്കൽ മൗവ്വൽ, നൗഷാദ് ഹാഷിം ബക്കർ, പി.പി. അബ്ദുല്ല, സിദ്ദീഖ് എളേറ്റിൽ, അനീഷ് മംഗലം, മുഹമ്മദ് കുഞ്ഞി കൊളവയൽ,മുഹമ്മദ് ശഹീം, മുഹമ്മദ് ബഷീർ ചെമ്മുക്കൻ, ഒ.പി.അലികുഞ്ഞി എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ.