ഫിഫ ലോകകപ്പ് ആരവത്തിലേക്ക് ആരാധകർ ; ഫാൻസ് ജേഴ്സികൾ, ബൂട്ടുകൾ, ഫുട്ബോൾ അടക്കം വിപുലമായ ഉത്പന്നങ്ങളുമായി കാൽപ്പന്ത് കളിയുടെ ആവേശമുയർത്തി ലുലു
അബുദാബി : കാൽപ്പന്ത് കളിയുടെ ആവേശമുയർത്തി, ഫിഫ ലോകകപ്പ് ആരവത്തിലേക്ക് യുഎഇ കടന്നു കഴിഞ്ഞു. ലോകകപ്പ് ആവേശം ഇരട്ടിയാക്കാൻ ഇഷ്ട ടീമുകളുടെ ഫാൻ ജേഴ്സികൾ ഉൾപ്പടെ വിപുലമായ ശേഖരമാണ് ഇത്തവണ ഫുട്ബോൾ ആരാധകർക്കായി ലുലു ഒരുക്കിയിരിക്കുന്നത്. ജേഴ്സികൾക്ക് പുറമേ ബൂട്ടുകൾ, ഫുട്ബോൾ തുടങ്ങി ഫിഫ ഒഫീഷ്യൽ ലൈസൻസസ്ഡ് പ്രൊഡക്ടുകളുടെ ആകർഷകമായ ശേഖരമാണ് ലുലു സ്റ്റോറുകളിൽ ഉള്ളത്.

ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഖത്തർ, സൗദി അറേബ്യ, സ്പെയിൻ, ഫ്രാൻസ് തുടങ്ങി ഫിഫ ഒഫീഷ്യൽ ലൈസൻസസ്ഡ് ഫാൻസ് ജേഴ്സികൾ ഇത്തവണ ലുലു ഫുട്ബോൾ ഫിവർ ക്യാംപെയ്ന്റെ ഭാഗമായി ലുലു സ്റ്റോറുകളിലുണ്ട്. 29 ദിർഹം നിരക്കിൽ മുതൽ ജേഴ്സികൾ ലഭ്യമാണ്. ആകർഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ബൂട്ടുകൾ, ഫുട്ബോൾ തുടങ്ങിയവയ്ക്കും മികച്ച കിഴിവുകളുണ്ട്.കൂടാതെ ടിവി, സ്പീക്കറുകൾ, പ്ലേ സ്റ്റേഷനുകൾ എന്നിവയ്ക്കും ആകർഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ടിവികൾക്ക് 15 ശതമാനം കിഴിവുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും മികച്ച ഓഫറുകൾ ഉറപ്പാക്കിയിട്ടുണ്ട്. പ്രത്യേകം ബാങ്ക് ഓഫറുകളും ലഭ്യമാണ്.