അങ്കമാലി എൻ ആർ ഐ അസോസിയേഷൻ ഒരുക്കുന്ന രക്തദാന ക്യാംപ് ജൂൺ 14 ഞായറാഴ്ച
അബുദാബി: അബുദാബിലുള്ള അങ്കമാലിക്കാരുടെ കൂട്ടായ്മയായ “അങ്കമാലി എൻ ആർ ഐ അസോസിയേഷൻ – അബുദാബിയുടെ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് 2026 ജൂൺ 14 ഞായറാഴ്ച , രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് നാല് മണിവരെ അബുദാബി ഖാലിദിയ മാളിനു സമീപത്തുള്ള അബുദാബി ബ്ലഡ് ബാങ്ക് ഹോസ്പിറ്റലിൽ ‘രക്തദാന ക്യാംപ്’ സംഘടിപ്പിക്കുന്നു.

“Donate Blood, Donate Love& Life” എന്ന പ്രമേയത്തിൽ തുടർച്ചയായ പതിനാലാം വർഷമാണ് ആൻറിയ അബുദാബി രക്തദാനക്യാംപ് സംഘടിപ്പിക്കുന്നത്. ഓരോ വർഷവും നൂറ്റമ്പതോളം രക്തദാതാക്കളാണ് ഈ കാരുണ്യ പ്രവൃത്തിയിൽ പങ്കാളികളാകുന്നത്. ക്യാംപിൽ ഭാഗമാകാനും, കൂടുതൽ വിവരങ്ങൾക്കുമായി ബോബി സണ്ണി (രക്തദാനക്യാമ്പ് കൺവീനർ) – 050 742 7665 നെ ബന്ധപ്പെടാം എന്നും ഭാരവാഹികൾ അറിയിച്ചു.