പ്രവാസി നീതിമേള 2025 – സീസൺ -2 ന്റെ ബുക്ക് ലോഞ്ച് പ്രകാശനം അബുദാബിയിൽ നടന്നു.
അബുദാബി: പ്രവാസി ഇന്റർനാഷണൽ ലീഗൽ സർവീസ് സൊസൈറ്റി മോഡേൺ സർവീസ് സൊസൈറ്റിയുമായി(M.S.S.) സഹകരിച്ച് സെപ്റ്റംബർ 21 ന് ദുബായ് പെയ്സ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് നടക്കുന്ന പ്രവാസി നീതിമേള 2025-സീസൺ 2 ന്റെ ബുക്ക് ലോഞ്ച് പ്രകാശനം ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വി ഐ സലിം നിർവഹിച്ചു. പ്രവാസികൾ നേരിടുന്ന വിവിധ നിയമ പ്രശ്നങ്ങൾക്ക് പരിഹാരമായും നിയമസഹായങ്ങൾ നൽകുന്ന പരിപാടിക്ക് നിയമ സഹായ വിദഗ്ധരും അഭിഭാഷകരും സാമൂഹ്യപ്രവർത്തകരും അടങ്ങിയ ടീം നേതൃത്വം നൽകുകയാണ്.

അബുദാബിയിലെ ലുലു ഹെഡ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസി ഇന്റർനാഷണൽ ലീഗൽ സർവീസ് യു എ ഇ പ്രസിഡന്റ് കെ കെ അഷ്റഫ്, വൈസ് പ്രസിഡന്റും മാരായ ബിജുപാപ്പച്ചൻ, പി.എച് ഹുസൈൻ, ഭാരവാഹികൾ ആയ എൻ എ അബ്ദുൽ കരീം , കെ എച് താഹിർ , ലുലു ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടർ ടി പി അബുബക്കർ തുടങ്ങിയവർ പങ്കെടുത്തു. കേരള ഹൈ കോടതി അഡ്വക്കേറ്റ് ഷാനവാസ് കാട്ടകത്തു -പിൽസ് ഇന്റർനാഷണൽ ചെയർമാന്റെ നേതൃത്വത്തിൽ വെങ്കിട് മോഹൻ നീതി മേള ചെയര്മാനായും, അഡ്വക്കേറ്റ് അസിസ് തോലെരി ജനറൽ കൺവീനർ ആയും ഉള്ള പിൽസ് നീതി മേള കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.