PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIനോർക്ക കെയർ സംഘടന ഭാരവാഹികളുടെ യോഗം 22 മുതൽ യു എ ഇ യിൽ.

നോർക്ക കെയർ സംഘടന ഭാരവാഹികളുടെ യോഗം 22 മുതൽ യു എ ഇ യിൽ.

നോർക്ക കെയർ സംഘടന ഭാരവാഹികളുടെ യോഗം 22 മുതൽ യു എ ഇ യിൽ.

അബൂദബി : പ്രവാസജീവിത കാലയളവിൽ ചികിത്സ ചെലവുകൾക്കായി തൻ്റെ സമ്പാദ്യത്തിൻ്റെ ഭൂരിഭാഗവും നീക്കിവയ്ക്കേണ്ടിവരുന്ന പ്രവാസി തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്സ് നാപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് നോർക്ക കെയർ പദ്ധതിയുടെ ആഗോള രജിസ്ട്രേഷൻ ഡ്രൈവ് സെപ്റ്റംബർ 22 മുതൽ ഗൾഫ് മേഖലയിൽ ഒരു മാസക്കാലം ഒരുക്കുകയാണെന്ന് നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. ഈ പദ്ധതിയുടെ ഗുണഫലങ്ങൾ പ്രവാസികേരളീയരിലേക്ക് എത്തിക്കുന്നതിനും പരമാവധി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുമായി തെരെഞ്ഞെടുത്ത മലയാളി പ്രവാസി സംഘടനകളുടെ ഭാരവാഹികളെയും ലോകകേരളസഭ അംഗങ്ങളെയും ഉൾപ്പടുത്തി സംഘടിപ്പിക്കുന്ന യോഗം ആഗസ്റ്റ് 22 മുതൽ 24 വരെയുള്ള തീയതികളിൽ യുഎഇയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ (അബൂദബി, ദുബൈ , ഷാർജ)  നടക്കും. ആഗസ്റ്റ് 22 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് അബുദാബി, അൽ ഐൻ മേഖല യോഗം അബുദബി ബീച്ച് റൊൻടാന ഹോട്ടലിലും , ദുബൈ മേഖല യോഗം 24 ന് ഞായറാഴ്ച രാവിലെ 10.00 ന്  ദുബൈ ഗ്ലെൻഡേൽ സ്കൂളിലും ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നീ മേഖലകളുടെ യോഗം അന്നേ ദിവസം വെകീട്ട് 6.00 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലും നടക്കും. നോർക്ക റൂട്സിന്റെ പ്രത്യേക ക്ഷണമുള്ള സംഘടന ഭാരവാഹികൾക്ക് മാത്രമാണ് യോഗത്തിൽ പ്രവേശനം അനുവദിക്കുക.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment