അബുദാബി കേരള സോഷ്യൽ സെന്റർ സമ്മർ ക്യാമ്പ് ‘വേനൽ തുമ്പികൾ’ ഇന്ന് ഉത്‌ഘാടനം.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ‘വേനൽ തുമ്പികൾ 2025’ ന്റെ ഉദ്ഘാടനം ഇന്ന് ജൂലൈ 28 (തിങ്കളാഴ്ച) നടക്കും. രാത്രി എട്ട് മണിക്ക് സെന്റർ മിനി ഹാളിൽ ആണ് ഉത്‌ഘാടനം നടക്കുക. നാട്ടിൽ നിന്നും എത്തിയ അധ്യാപകൻ അഡ്വ: പ്രദീപ് പാണ്ടനാടും, കേരളത്തിന്റെ AI അത്ഭുത ബാലൻ എന്നറിയപ്പെടുന്ന റൗൾ ജോൺ അജുവും ചേർന്നാണ് ഈ വർഷത്തെ ക്യാമ്പ് നയിക്കുന്നത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 17 വരെ ശനി ഞായർ ഒഴികെയുള്ള ദിനങ്ങളിൽ രാത്രി ആറു മണിമുതൽ ഒൻപത് മണിവരെയാണ് ക്യാമ്പ് നടക്കുക.