“മലയാളി രത്‌ന”പുരസ്കാരങ്ങൾ നേടിയ അനോര അംഗങ്ങളെ അനുമോദിച്ചു
അബുദാബി : കേരള സാംസ്‌കാരിക വേദി “മലയാളി രത്‌ന”പുരസ്കാരങ്ങൾ നേടിയ അനോര ഗ്ലോബൽ പ്രസിഡന്റ് ജയപ്രകാശനെയും, വൈസ് പ്രസിഡന്റ് റോബിൻസൺ മൈക്കിൾ നെയും അനുമോദിച്ചു.
അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ആണ് അനുമോദിച്ചത്. യോഗത്തിൽ താജുദീൻ എസ് കെ , ആൻസൺ ഫ്രാൻസിസ് , തോമസ് എബ്രഹാം, യേശു ശീലൻ, നാസർ തമ്പി, സന്തൊഷ് കുമാർ , ജോർജ് മനോജ് , എ എം ബഷീർ , മുഹമ്മദ് നിസാർ , ഷാനവാസ്, ബിമൽ കുമാർ , അമീർ കല്ലമ്പലം, രേഖീൻ സോമൻ, ഷുഹൈബ്, അഡ്വ. സാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.