വെളിച്ചം വിതറി ദുബൈയിലെ എട്ട് പള്ളികൾ റമദാൻ പ്രദർശനം
ദുബൈ: റമദാനായതോടെ വെളിച്ചം വിതറി ദുബൈയിലെ എട്ട് പള്ളികൾ. അൽ സീഫ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിലെ പള്ളികളിലും ഇതര സ്ഥലങ്ങളിലുമാണ് പ്രൊജക്ഷൻ ഇൻസ്റ്റാളേഷനുകൾ വഴി വെളിച്ചം വിതറുന്നത്. ഇസ്‌ലാമിക പാറ്റേണുകൾ, കാലിഗ്രാഫി, നിറം എന്നിവ സംയോജിപ്പിച്ചാണ് പ്രദർശനം. റമദാൻ റിഫ്‌ളക്ഷൻസ് (അത്‌യാഫ് റമദാനിയ്യ) എന്ന് പേരിട്ടിരിക്കുന്ന സംരംഭം മാർച്ച് 22 വരെ നീണ്ടുനിൽക്കും. രാത്രി 7 മണി മുതൽ പുലർച്ചെ 2 മണി വരെ പ്രദർശനം കാണാനാകും.
പ്രൊജക്ഷൻ നടക്കുന്ന സ്ഥലങ്ങൾ
സഅ്ബീൽ പള്ളി, ഹുദൈബ പള്ളി, അൽ ഹബായ് പള്ളി, ജുമൈറ പള്ളി, ശൈഖ് റാഷിദ് ആൽ മഖ്തൂം പള്ളി, ബിസിനസ് ബേ,ദുബൈ ഹാർബർ (ദുബൈ മറീന മസ്ജിദ്), അൽ റാഷിദിയ പള്ളി, ശൈഖ് സായിദ് റോഡിലെ മുസബ്ബിഹ് അൽഫത്താൻ പള്ളി, സൂഖ് അൽ സീഫിലെ പൈതൃക നടപ്പാത, ഇന്റർകോണ്ടിനെന്റൽ കെട്ടിടത്തിലെ DFCM