PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIയുഎഇയിൽ മൂന്ന് ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു

യുഎഇയിൽ മൂന്ന് ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു

യുഎഇയിൽ മൂന്ന് ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു

ദുബൈ: യുഎഇയിലെ വിപണികളിൽ നിന്ന് മൂന്ന് ഫുഡ് സപ്ലിമെന്റുകളും ഒരു മെഡിക്കൽ ഉൽപന്നവും പിൻവലിക്കാൻ ഉത്തരവിട്ട് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ്(ഇഡിഇ). സൂപ്പർ ഇമ്മ്യൂൺ+, വൗണ്ട് വിറ്റ്, റോസബെല്ല മോറിഞ്ച കാപ്സ്യൂൾ എന്നീ സപ്ലിമെന്റുകളും ഐസോടോണാക്-4 എന്ന മെഡിക്കൽ ഉൽപന്നവുമാണ് പിൻവലിച്ചത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കുന്ന അംഗീകാരമില്ലാത്ത ഇത്തരം ഉൽപന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ അധികൃതർ ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പും നൽകി.

സൂപ്പർ ഇമ്മ്യൂൺ+ൽ ഡൈമിഥൈൽ അമിനോ ഇതനോൾ, മോളിബ്ഡിനം അമിനോ ആസിഡ് ചിലേറ്റ്, ബോറോൺ സിട്രേറ്റ് എന്നിങ്ങനെ അംഗീകാരമില്ലാത്ത ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഉൽപന്നം യുഎഇയിൽ രജിസ്റ്റർ ചെയ്തതോ നിയമപരമായി ഇറക്കുമതി ചെയ്തതോ അല്ലെന്നും അധികൃതർ കണ്ടെത്തി. വൗണ്ട് വിറ്റിൽ യൂറോപ്യൻ നിയമങ്ങൾ പ്രകാരം അംഗീകാരമില്ലാത്ത ഒരു ഘടകം അടങ്ങിയിട്ടുണ്ടെന്നും യുഎഇയിൽ ഔദ്യോഗികമായ റെഗുലേറ്ററി പരിശോധനകൾക്ക് ഈ സപ്ലിമെന്ററി വിധേയമായിട്ടില്ലെന്നും കണ്ടെത്തി.റോസബെല്ല മോറിഞ്ച കാപ്സ്യൂളിന്റെ ബാച്ചിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് പിൻവലിക്കാൻ ഉത്തരവിട്ടത്. അതോടൊപ്പം ഗുണനിലവാരത്തിൽ പോരായ്മകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഐസോടോണാക്-4 എന്ന മെഡിക്കൽ ഉൽപന്നത്തിന്റെ പ്രത്യേക ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ വിതരണക്കാർക്ക് അതോറിറ്റി നിർദേശം നൽകിയത്. യുഎഇയിലുടനീളമുള്ള ഒരു സ്ഥാപനവും ഈ ഉൽപന്നങ്ങൾ പരസ്യം നൽകാനോ വിതരണം ചെയ്യാനോ പാടില്ല. ഇവ ഫാർമസികൾ, മെഡിക്കൽ വെയർഹൗസുകൾ, ഹെൽത്ത് ഷോപുകൾ എന്നിവിടങ്ങളിൽ സൂക്ഷിക്കരുതെന്നും ഇഡിഇ മുന്നറിയിപ്പ് നൽകി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment