യാദ്ഗാറെ ഖദീർ അനുസ്മരണ സംഗമം നടത്തി
യു എ ഇ : വിശുദ്ധ തൗഹീദിൻ്റെ ജ്ഞാന സന്ദേശം പ്രചരിപ്പിക്കുന്നതിൽ അതുല്യ സംഭാവന നൽകിയവരാണ് സയ്യിദ് മുഹമ്മദ് ബാദ്ശാഹ് ഖദീർ യമനീ(റ) എന്ന് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. സുൽത്വാനിയ ഫൗണ്ടേഷൻ യു.എ. ഇ ഘടകം സംഘടിപ്പിച്ച യാദ്ഗാറെ ഖദീർ അനുസ്മരണ സംഗമത്തിൽ അനുഗ്രഹഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സയ്യിദ് മുസ്തഫ അൽ ഐദറൂസി സംഗമം ഉൽഘാടനം ചെയ്തു.ഡോ. ശൈഖ് അബ്ദുന്നാസ്വിർ മഹ്ബൂബി സയ്യിദ് മുഹമ്മദ് ബാദ്ശാഹ് ഖദീർ(റ) അനുസ്മരണ പ്രഭാഷണം നടത്തി.തസവ്വുഫ് ധാരകളുടെ ആദ്യ ഇമാമുമാരിലൊരാളായ സയ്യിദ് സൈനുൽ ആബിദീൻ ഇമാം സജ്ജാദ് അലിയ്യുബ്നുൽ ഹുസൈൻ (റ) നെ അനുസ്മരിച്ച് മുഹമ്മദ് നബീൽ മഹ്ബൂബി സംസാരിച്ചു.റശീദ് സുൽത്വാനി , ത്വാഹിർ സുൽത്വാനി എന്നിവർ അപദാനഗീതങ്ങൾ ആലപിച്ചു.ഖാസിം മഹ്ബൂബി സ്വാഗതവും അസ്ഗർ മഹ്ബൂബി നന്ദിയും ആശംസിച്ചു.