PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅനോര ഗ്ലോബലിന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്‌ഘാടനം നടന്നു.

അനോര ഗ്ലോബലിന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്‌ഘാടനം നടന്നു.

അനോര ഗ്ലോബലിന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്‌ഘാടനം നടന്നു.

അബുദാബി: അനോര ഗ്ലോബലിന്റെ 2026/2027 വർഷത്തെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്‌ഘാടനവും, അനോര ഗ്ലോബലിന്റെ അംഗങ്ങളുടെ 2025/26 അദ്ധ്യയനവർഷം 10, 12 ക്‌ളാസ്സുകളിൽ വിജയിച്ച കുട്ടികൾക്കായുള്ള  സ്‌കോളാസ്റ്റിക് അവാർഡ് വിതരണവും കഴിഞ്ഞ ദിവസം അബുദാബി മദീന സായിദ്‌ ഏലിയാ ഈവന്റ് മാനേജ്മെന്റ ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.യോഗത്തിൽ പ്രസിഡണ്ട്  ഫാക്‌സൺ ലോറൻസ് അദ്ധ്യക്ഷ വഹിക്കുകയും ഈ വർഷത്തെ പ്രവർത്തന പരിപാടികളെക്കുറിച്ച് വിവരിക്കുകയും ചെയ്തു തുടർന്ന് മുഖ്യാതിഥിയായി എത്തിയ റാക്കോ ജനറൽ ട്രാൻസ്പോർട്ടിന്റെ മാനേജിങ് ഡയറക്ടറായ അജീഷ് ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.
ഇരുന്നൂറിലധികം ആളുകൾ പങ്കടുത്ത പരിപാടിയിൽ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ  സ്വാഗതം ആശംസിച്ചു. ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്റർ പ്രസിഡണ്ട്  ബിജി തോമസ്, ജനറൽ സെക്രട്ടറി  ലിംസൺ ജേക്കബ് മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ അനോര വൈസ് പ്രസിഡണ്ട്  നസീർ, മുൻ പ്രസിഡണ്ട്മാരായ യേശുശീലൻ, എ എം ബഷീർ, മുൻ ജനറൽ സെക്രട്ടറിമാരായ താജുദ്ദീൻ, രാജേഷ് നായർ, ഐ എസ് സി മുൻ പ്രസിഡണ്ടും അനോരയുടെ എക്‌സികുട്ടിവ്‌ അംഗവുമായ ജയചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ട്രഷറർ  ഷൈജു എം പി നന്ദി പറഞ്ഞു. തുടർന്ന് അൻസാർ വെഞ്ഞാറമൂട്, എബി യഹിയ, ശ്രീജ വർഗീസ്  എന്നിവരുടെ നേതൃത്വത്തിൽ  ഒരുക്കിയ സംഗീത വിരുന്നും, അമ്മു അജിത് കോർഡിനേറ്റ് ചെയ്ത വർണാഭമായ നൃത്ത പരിപാടികളും NH47 ന്റെ രുചികരമായ ഭക്ഷണവുമെല്ലാം ആഘോഷത്തിന് മികവേകി.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment