PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഡോക്ടറേറ്റ് ലഭിച്ച മലയാളം മിഷൻ അധ്യാപികയെ ആദരിച്ചു

ഡോക്ടറേറ്റ് ലഭിച്ച മലയാളം മിഷൻ അധ്യാപികയെ ആദരിച്ചു

ഡോക്ടറേറ്റ് ലഭിച്ച മലയാളം മിഷൻ അധ്യാപികയെ ആദരിച്ചു

അബുദാബി : മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച മലയാളം മിഷൻ അബുദാബി ചാപ്റ്റർ അധ്യാപിക സുജ സവിധത്തെ ആദരിച്ചു. മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ്. ‘പ്രക്ഷേപണം: ഉത്തരമാനവികതയും സംസ്‌കാര നിർമ്മിതിയും’ എന്ന വിഷയത്തിൽ മദ്രാസ് സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ ഡോ. സുജ സവിധത്തിന് മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി ഉപഹാരം സമ്മാനിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, ട്രഷറർ അനീഷ് ശ്രീദേവി, മലയാളം മിഷൻ ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, മേഖല കോർഡിനേറ്റർമാരായ പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഗവേഷക, മാധ്യമപ്രവർത്തക, കവയിത്രി എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സുജ. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്ന് എം.എ.യും, 2016-ൽ മദ്രാസ് സർവ്വകലാശാലയിൽ നിന്ന് മലയാളം ഭാഷാശാസ്ത്രത്തിൽ എം.ഫിലും നേടി.2014 മുതൽ 2024 വരെ ഓൾ ഇന്ത്യ റേഡിയോയുടെ തൃശ്ശൂർ, ചെന്നൈ കേന്ദ്രങ്ങളിൽ റേഡിയോ അവതാരകയായി സേവനമനുഷ്ഠിച്ചു. ലൈവ് മലയാളം വാർത്താവായന, സാംസ്‌കാരിക–സാഹിത്യ പരിപാടികൾ, ഫെസ്റ്റിവൽ സ്പെഷ്യലുകൾ, അഭിമുഖങ്ങൾ എന്നിവ അവതരിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തു.പത്മഭൂഷൺ ജേതാക്കളടക്കമുള്ള പ്രമുഖ കലാകാരന്മാരുമായും സാഹിത്യകാരന്മാരുമായും അഭിമുഖങ്ങൾ നടത്തി. ദൂരദർശൻ തൃശ്ശൂരുമായി ബന്ധപ്പെട്ട് ടെലിവിഷൻ പരിപാടികളിൽ സ്ക്രിപ്റ്റ് ഏകോപനം, അതിഥികളുമായുള്ള ആശയവിനിമയം, പ്രോഗ്രാം നിർമാണം എന്നിവയിൽ പങ്കാളിയായി. ഡബ്ലിയു ടി പി ലൈവ് ഓൺലൈൻ മാഗസിനിൽ പോഡ്കാസ്റ്റ്/വീഡിയോ കോളം എഡിറ്ററും അവതാരികയുമായി പ്രവർത്തിക്കുകയും സാഹിത്യോത്സവങ്ങളിൽ തത്സമയ വിവർത്തകയും അവതാരികയും ആയിരുന്നു. ‘പൊഴിയാൻ തണൽ തേടുന്ന മഴ വേരുകൾ” (2019) എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മണക്കാട് സ്വദേശി സുരേഷ് കുമാർ സവിധത്തിൻ്റെയും സതി ശങ്കരാടിയുടെയും മകളായ സുജ ഭർത്താവ് ധനിൽ കണ്ടമ്മാട്ടിലിനോടും മകൾ ധ്വനിയോടുമൊപ്പം അബുദാബിയിൽ താമസിക്കുന്നു. നിലവിൽ മലയാളം മിഷൻ ഷാബിയ മേഖലയിൽ കണിക്കൊന്ന അധ്യാപികയാണ്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment