മധ്യപൂർവദേശത്തെ സ്വാധീനശക്തി: ഒന്നാമൻ എം.എ. യൂസഫലി
∙ എം.എ. യൂസഫലി (ലുലു ഗ്രൂപ്പ്)
∙ സണ്ണി വർക്കി (ജെംസ് എജ്യുക്കേഷൻ)
∙ ഡോ. അദ്നാൻ ചിൽവാൻ (സിഇഒ, ദുബായ് ഇസ്ലാമിക് ബാങ്ക്)
∙ ഡോ. ആസാദ് മൂപ്പൻ (ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ)
∙ ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്)
ആദ്യ പത്തു പേരിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദും ഇടം നേടി. ബോളിവുഡ് താരം വിവേക് ഒബ്റോയ്, മനീഷ് മൽഹോത്ര എന്നിവരും ആദ്യ പത്തിലുണ്ട്. ശോഭ ഗ്രൂപ്പിന്റെ പി.എൻ.സി. മേനോൻ, രവി പിള്ള (ആർപി ഗ്രൂപ്പ്), ജോയ് ആലുക്കാസ്, ഷംലാൽ അഹമ്മദ് (മലബാർ ഗോൾഡ്), സോഹൻ റോയ് (ഏരീസ് ഗ്രൂപ്പ്), രമേഷ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ്) തുടങ്ങി പ്രമുഖരായ ഒട്ടേറെ ബിസിനസ് പ്രമുഖർ പട്ടികയിലുണ്ട്.വനിതാ വിഭാഗത്തിൽ അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, രേണുക ജഗ്തിയാനി (ലാൻഡ്മാർക്ക് ഗ്രൂപ്പ്), ശോഭ മേനോൻ (ഇക്വിറ്റി ഗ്രൂപ്പ്), അലീഷ മൂപ്പൻ (ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ) എന്നിവർ മുന്നിലെത്തി.ആകെ 100 പേരുടെ പട്ടികയിൽ 22 മലയാളികളാണ് ഇടംപിടിച്ചത്. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും മലയാളികൾ വഹിക്കുന്ന നിർണായക പങ്കിനുള്ള അംഗീകാരമാണിതെന്ന് സമിതി വിലയിരുത്തി. മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ മേഖലയെ പ്രഫഷനലായി പുനർനിർമിക്കുന്നതിൽ ലുലു ഗ്രൂപ്പിന്റെ പങ്ക് നിസ്തുലമാണ്.