അബുദാബി കുന്നംകുളം എൻ.ആർ.ഐ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഫസൽ കുന്നംകുളം പ്രസിഡന്റ്
അബുദാബി: അബുദാബിയിലെ കല, സാഹിത്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തന മേഖലകളിൽ കഴിഞ്ഞ ഏഴ് വർഷമായി തൃശ്ശൂർ ജില്ലയുടെ വ്യാവസായിക കേന്ദ്രമായ കുന്നംകുളത്തെയും പരിസരപ്രദേശങ്ങളിലെയും പ്രവാസികളെ കോർത്തിണക്കി പ്രവർത്തിച്ചു വരുന്ന ‘കുന്നംകുളം എൻ.ആർ.ഐ ഫോറം’ അബുദാബി ചാപ്റ്ററിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് നൗഷാദ് അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ ജനറൽ സെക്രട്ടറി രഘു ഗോപാലൻ സ്വാഗതം ആശംസിച്ചു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും, വരവ് ചെലവ് കണക്കുകൾ ട്രഷററും അവതരിപ്പിച്ചു. ചീഫ് റിട്ടേണിംഗ് ഓഫീസർ ഷാജി വള്ളിക്കാട്ടിരി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ (2026-2027):
പ്രസിഡന്റ്: ഫസൽ കുന്നംകുളം, വൈസ് പ്രസിഡന്റുമാർ: സനൽ മണിയിൽ, ഷഫീക് നാറാണത്ത് ,ജനറൽ സെക്രട്ടറി: രഘു ഗോപാലൻ, ട്രഷറർ: സുധിനൻ, അസിസ്റ്റന്റ് ട്രഷറർ: സച്ചിൻ ,ജോയിന്റ് സെക്രട്ടറി: പീറ്റോ വർഗീസ്, ആർട്സ് സെക്രട്ടറി: റിജാഷ് റഹ്മാൻ, ഹെൽത്ത് & വെൽഫെയർ: ഡോക്ടർ മുഫീദ്, സ്പോർട്സ് സെക്രട്ടറി: രജിൻ, സാഹിത്യം: ഉദയൻ, ലേഡീസ് വിങ്: ആരിഫ നിഷാദ് മുൻ പ്രസിഡന്റ് നൗഷാദ് അസീസ്, ഡോക്ടർ മുഫീദ്, അഭിലാഷ്, അലി വെള്ളറക്കാട്, കരീം മുട്ടിക്കൽ തുടങ്ങിയ നേതാക്കൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. വൈസ് പ്രസിഡന്റ് സനൽ മണിയിൽ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
