PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeGCCആരോഗ്യമേഖലയ്‌ക്കൊപ്പം വിദ്യാഭ്യാസരംഗത്തും മുന്നേറ്റവുമായി ഡോ.ഷംഷീർ വയലിൽ; സൗദി വിപണിയിൽ ഐപിഒ പ്രഖ്യാപിച്ച് ഡോ. ഷംഷീർ ചെയർമാനായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ

ആരോഗ്യമേഖലയ്‌ക്കൊപ്പം വിദ്യാഭ്യാസരംഗത്തും മുന്നേറ്റവുമായി ഡോ.ഷംഷീർ വയലിൽ; സൗദി വിപണിയിൽ ഐപിഒ പ്രഖ്യാപിച്ച് ഡോ. ഷംഷീർ ചെയർമാനായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ

ആരോഗ്യമേഖലയ്‌ക്കൊപ്പം വിദ്യാഭ്യാസരംഗത്തും മുന്നേറ്റവുമായി ഡോ.ഷംഷീർ വയലിൽ; സൗദി വിപണിയിൽ ഐപിഒ പ്രഖ്യാപിച്ച് ഡോ. ഷംഷീർ ചെയർമാനായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ

റിയാദ്: മിഡിൽ ഈസ്റ്റിലെ ആരോഗ്യരംഗത്തെ മുന്നേറ്റത്തോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിലും ചുവടുറപ്പിച്ച് പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ. ഡോ. ഷംഷീർ ചെയർമാനായ സ്വകാര്യ ഉന്നതവിദ്യാഭ്യാസ ഗ്രൂപ്പ് അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ സൗദിയുടെ ഓഹരി വിപണിയിലേക്ക്. ഓഹരികൾ സൗദി എക്സ്ചേഞ്ച് (തദാവുൾ) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ 30 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 30,720,400 ഓഹരികൾ രജിസ്റ്റർ ചെയ്യാൻ സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി, കമ്പനിക്ക് അനുമതി നൽകി. ലിസ്റ്റിങ് പൂർത്തിയാക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായി അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ മാറും.

യുഎഇ ആസ്ഥാനമായുള്ള ഉന്നതവിദ്യാഭ്യാസ, സ്പെഷ്യൽ എഡ്യൂക്കേഷൻ ഗ്രൂപ്പ് സൗദി അറേബ്യൻ ഓഹരിവിപണിയിലേക്ക് കടക്കുന്നത് ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ അപൂർവവും ചരിത്രപരവുമായ നീക്കമാണ്.ജിസിസിയിലുടനീളം സ്പെഷ്യൽ എഡ്യൂക്കേഷൻ ഉൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയിൽ നേതൃത്വം ഉറപ്പാക്കുകയാണ് അൽമസാറിന്റെ ലക്ഷ്യം.

ശക്തമായ വളർച്ചയിൽ നിന്ന് ഐപിഒയിലേക്ക്

ഡോ. ഷംഷീറിന്റെ നേതൃത്വത്തിൽ അൽമസാർ മികച്ച വളർച്ചയാണ് നേടിയിട്ടുള്ളത്. വരുമാനം 2022- ലെ 181 ദശലക്ഷം സൗദി റിയാലിൽ നിന്ന് (4,247 ദശലക്ഷം രൂപ) 2024-ൽ 437 ദശലക്ഷം സൗദി റിയാൽ ആയി (10,257 ദശലക്ഷം രൂപ) ഉയർന്നു. സംയുക്ത വാർഷിക വളർച്ച നിരക്ക് 55 ശതമാനം കൈവരിച്ച് EBITDA 215.6 ദശലക്ഷം സൗദി റിയാലായി (5,058 ദശലക്ഷം രൂപ) ഉയർന്നു.

സൗദിയിലെ ഹ്യൂമൻ ഡെവലപ്മെന്റ് കമ്പനി, ഹ്യൂമൻ റീഹാബിലിറ്റേഷൻ കമ്പനി, മിഡിൽസെക്സ്സ് യൂണിവേഴ്സിറ്റി ദുബായ്, യുഎഇയിലെ നെമ ഹോൾഡിംഗ് കമ്പനി എന്നീ ഉപസ്ഥാപനങ്ങളിലൂടെ 28,000-ലധികം കുട്ടികൾക്ക് പഠനവും പരിചരണവും നൽകുന്ന ഗ്രൂപ്പിനു കീഴിൽ 39 ഡേ കെയർ സെന്ററുകൾ, 14 സ്കൂളുകൾ, 3 ക്ലിനിക്കുകൾ എന്നിവയാണുള്ളത്. ഉന്നത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലൂടെ 20,000-ലധികം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.

‘വളർച്ചയിലെ നിർണ്ണായക വഴിത്തിരിവ്, വൈകാരിക മുഹൂർത്തം’

“ഞങ്ങളുടെ വളർച്ചയിലെ വൈകാരികവും സുപ്രധാനവുമായ ഒരുനിമിഷമാണിത്. ഐപിഒ എന്നതിലുപരി എല്ലാവിദ്യാർത്ഥികൾക്കും പരിമിതികളെ മറികടന്ന് പഠിക്കാനും, ജീവിതത്തിൽ മുന്നേറാനും കൂടുതൽ അവസരങ്ങൾ നൽകാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ പ്രതിഫലനമാണിത്,” ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ജിസിസി മേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോൾഡിങ്സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ. ഡോ. ഷംഷീർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനായ അമാനത്ത് സാമ്പത്തിക വളർച്ചയും സാമൂഹിക പ്രഭാവവും കൂട്ടിയിണക്കുന്ന നിക്ഷേപ മാതൃകയായി മാറിയിട്ടുണ്ട്. മിഡിൽസെക്സ്സ് യൂണിവേഴ്സിറ്റി ദുബായിയെ രാജ്യത്തെ മുൻനിര അന്തർദേശീയ ക്യാമ്പസുകളിലൊന്നാക്കി മാറ്റുകയും, എച്ച്ഡിസി സൗദി അറേബ്യയിലൂടെ സ്പെഷ്യൽ എഡ്യൂക്കേഷൻ രംഗം വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത്, ഹെറിയറ്റ് വാട്ട് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സൗദി അറേബ്യയിൽ പുതിയ ക്യാമ്പസ് സ്ഥാപിക്കാനുള്ള കരാറിൽ അമാനത്ത് ഒപ്പുവച്ചു.മിഡിൽ ഈസ്റ്റിലെ ആരോഗ്യ-വിദ്യാഭ്യാസ നിക്ഷേപ മേഖലയിലെ ഡോ. ഷംഷീറിന്റെനേതൃത്വവും സ്വാധീനവും വിപുലീകരിച്ചു കൊണ്ടാണ് സൗദി അറേബ്യയിലെ ഓഹരി വിപണിയിലേക്കുള്ള പ്രവേശം. ഈ ഐപിഒ ഡോ. ഷംഷീറിന്റെ സംരംഭകയാത്രയിലെ മൂന്നാമത്തെ ഐപിഒ ലിസ്റ്റിംഗാണ്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment