ക്യാമൽ ഇന്റർനാഷണൽ അവാർഡ് ഏറ്റുവാങ്ങി കണ്ണൂർ സ്വദേശി മുഹമ്മദ് കൊളച്ചേരി
അബുദാബി : അറേബ്യൻ വേൾഡ് റെക്കോർഡ് ഏർപെടുത്തിയ ക്യാമൽ ഇന്റർനാഷണൽ അവാർഡ് ഏറ്റുവാങ്ങി കണ്ണൂർ സ്വദേശി മുഹമ്മദ് കൊളച്ചേരി. അന്താരാഷ്ട്ര മാനുഷിക, ശാക്തീകരണ മികവിനാണ് അവാർഡ് നൽകുന്നത്. ഹയാ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് വെൽനെസ്സ് സ്കിൽ ഡെവലൊപ്മെന്റ് ആൻഡ് എംപവർമെന്റ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ആണ് മുഹമ്മദ് കൊളച്ചേരി. ക്യൂൻ എലിസബത്ത് ഷിപ്പ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷാർജ ക്യാമൽ റേസിങ് ക്ലബ് ചെയർമാൻ ഷെയ്ഖ് മതാർ അലി ബിൻ കെത്ബി യാണ് അവാർഡ് നൽകിയത്. യു എ ഇ യുടെ തലസ്ഥാനമായ അബുദാബിയിൽ നാൽപത്തി ഏഴ് വർഷത്തിലേറെയായി പ്രവാസിയായിട്ടുള്ള മുഹമ്മദ് കൊളച്ചേരി, കെ എം സി സി ഉൾപ്പടെ സാമൂഹിക, സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. മുഹമ്മദ് കൊളച്ചേരി എന്നറിയപ്പെടുന്ന മുഹമ്മദ് കുഞ്ഞി പുളിക്കൽ, കണ്ണൂർ ജില്ലയിൽ കൊളച്ചേരി പഞ്ചായത്തിലെ കൊടിപോയിൽ സ്വദേശിയാണ്.