അബ്ദുസമദ് സമദാനിയുടെ പ്രഭാഷണ ബ്രൗഷർ പ്രകാശനം ചെയ്തു.
അബുദാബി : പ്രമുഖ വാഗ്മിയും പണ്ഡിതനും പാർലമെന്റേറിയനുമായ ഡോ. എം.പി. അബ്ദുസ്സ്വമദ് സമദാനിയെ പങ്കെടുപ്പിച്ച് കൊണ്ട് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന “തിരുനബി (സ) യുടെ സൗമ്യചരിതം: മനുഷ്യകുലത്തിന് കരുണയുടെ ശാശ്വത പാഠങ്ങൾ”എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരിപാടിയുടെ ബ്രൗഷർ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ബ്രൗഷർ പ്രകാശന ചടങ്ങിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ നസീർ രാമന്തളി, വൈസ് പ്രസിഡന്റുമാരായ അഹമ്മദ് കുട്ടി തൃത്താല, നൗഷാദ് ഹാഷിം ബക്കർ, അഡ്മിൻ സെക്രട്ടറി സിദ്ദിഖ് എളേറ്റിൽ, സെക്രട്ടറിമാരായ മുസ്തഫ വാഫി, മുഹമ്മദ് ഷഹീം, അബ്ദുള്ള ചേലക്കോട്, അഷറഫ് മൊവ്വേൽ, ഉൾപ്പെടെയുള്ള ഇസ്ലാമിക് സെന്റർ ഭാരവാഹികളും, ഇസ്ഹാഖ് നദ് വി, അസീസ് കാളിയാടൻ, സാബിർ മാട്ടൂൽ, യൂസഫ് ഹാജി പാങ്ങാട്ട്, റൗഫ് അഹ്സനി, അഷറഫ് അലി പുതുക്കിടി, റഷീദ് പട്ടാമ്പി, അബ്ദുൽ കാദർ ഒളവട്ടൂർതുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു . 2025 സപ്തംബർ 14 ന് വൈകുന്നെരം 7 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെയിൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ യു എ ഇ യിലെ വിവിധ സംഘടന പ്രതിനിധികളും മത സാമൂഹിക സാംസ്‌കാരിക വ്യാവസായിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.