PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകെ.സി.എഫ് അബുദാബി ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്ന് പ്രൗഢസമാപ്തി.

കെ.സി.എഫ് അബുദാബി ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്ന് പ്രൗഢസമാപ്തി.

കെ.സി.എഫ് അബുദാബി ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്ന് പ്രൗഢസമാപ്തി.

അബുദാബി : കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ.സി.എഫ് ) ഗ്രാൻഡ് മീലാദ് കോൺഫറൻസ് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റെർ വച്ച് നടന്നു. മൗലിദ്-ബുർദ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ. കെ സി എഫ്. യുഎഇ നാഷണൽ പ്രസിഡൻ്റ് ഇബ്രാഹിം സഖാഫി കെദുമ്പാടി ഉദ്ഘാടനം ചെയ്തു. ത്വൈബ മദ്രസ വിദ്യാർത്ഥികൾ നാഷണൽ ഗാനം ആലപിച്ചു . മുഖ്യാതിഥികൾക്ക് അബുദാബി മീലാദ് സമിതിയുടെ ഉപഹാരം നൽകി. ഡോ. അബ്ദുസ്സലാം മുസ്ലിയാർ ദേവർഷോല മുഖ്യപ്രഭാഷണം നടത്തി.

കെ.സി.എഫ് ഇൻറർനാഷണൽ അധ്യക്ഷൻ അബ്ദുൽ ഹമീദ് സഅദി , കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി (ബനിയാസ് സ്പൈക്ക്),സുലൈമാൻ ഹാജി,നിയാസ് പ്രൈം ഗ്ലോബൽ, ഇബ്രാഹിം ഹാജി ബ്രൈറ്റ്, മീലാദ് സമിതി ചെയർമാൻ മുഹമ്മദ് അലി ഹാജി പിഎം ഹെച്ച് അബ്ദുൽ ഹമീദ് സാഹബ് ,ബഷീർ കിന്നിങ്ങാർ ,ഐ സി എഫ് , ആർ എസ് സി തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും മറ്റു പണ്ഡിതന്മാരും പൗരപ്രമുഖരും സംബന്ധിച്ചു.കെ.സി.എഫ് അബൂദാബി പ്രസിഡൻ്റ് കബീർ ബായമ്പാടി സ്വാഗതവും, സ്വാഗതസംഘം ജനറൽ കൺവീനർ ഉമർ ഈശ്വരമംഗലം നന്ദിയും പറഞ്ഞു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment