PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHമടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം പുനരുദ്ധാരണ പ്രവാസി സമിതി രൂപീകരണം ഷാർജയിൽ നടന്നു.

മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം പുനരുദ്ധാരണ പ്രവാസി സമിതി രൂപീകരണം ഷാർജയിൽ നടന്നു.

മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം പുനരുദ്ധാരണ പ്രവാസി സമിതി രൂപീകരണം ഷാർജയിൽ നടന്നു.

ഷാർജ: മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം പുനരുദ്ധാരണ പ്രവാസി സമിതി രൂപീകരണം ഷാർജ റൂവി ഹോട്ടലിൽ വെച്ച് നടന്നു. യോഗത്തിൽ പ്രവാസിക്കൂട്ടായ്മ സെക്രട്ടറി ശ്രീരാഗ് ചുണ്ടയിൽ സ്വാഗതവും പ്രസിഡന്റ് സജീഷ് ചുണ്ടയിൽ അധ്യക്ഷ പ്രഭാഷണവും നടത്തി. ട്രഷറർ വരദരാജ് നന്ദിയും പറഞ്ഞു. പുനരുദ്ധാരണ കമ്മിറ്റി മുഖ്യരക്ഷാധികാരിയായി നാരായണൻ നായർ (ആശ്രയ   ചാരിറ്റബിൾ ട്രസ്റ്റ് ) ചെയർമാൻ ആയി  നാരായണൻ അരമങ്ങാനം (റിച്ച് പ്രിന്റിംഗ് പ്രസ്) വൈസ് ചെയര്‍മാന്‍ ആയി  മുരളീധരന്‍ നമ്പ്യാറും, ജനറൽ കൺവീനർ ആയി കിഷോർ മടിയൻ, കൺവീനർമാരായി  വിനോദ് കാഞ്ഞങ്ങാട്,  ഗിരീഷ് കരിപ്പാടക്കൻ ,ഫൈനാൻസ് കൺവീനർ ആയി  വരദുരാജ് എരാളാൽ എന്നിവരെയും മുപ്പത് അംഗങ്ങൾ ഉള്ള കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വിവിധ സംഘടനകൾ, അമ്പല കൂട്ടായ്മകൾ എല്ലാം പങ്കെടുത്ത യോഗത്തിൽ നിയുക്ത ഭാരവാഹികൾ സദസ്സിനെ അഭിസംബോധന ചെയ്തു. ഇതിനോട് അനുബന്ധിച്ചുള്ള ബ്രോഷർ ചടങ്ങിൽ പ്രകാശനവും നടന്നു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment