കുവൈത്തിലെ പതിനേഴാമത് ലുലു സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.
കുവൈത്തിൽ നാല് പുതിയ ഹൈപ്പർ മാർക്കറ്റ് പദ്ധതികൾ അടുത്ത് തന്നെ പൂർത്തിയാക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. സാൽമിയ, ജാബർ അൽ അഹമ്മദ്, സബാഹ് അൽ സാലെ, ഹെസ്സ അൽ മുബാറക്, അൽ മുത്ല സിറ്റി എന്നിവിടങ്ങലിലാണ് പുതിയ ലുലു സ്റ്റോറുകൾ വരുന്നത്. ഇത് കൂടാതെ ഷദാദിയയിൽ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കോൾഡ് സ്റ്റോറേജിൻ്റെ പ്രരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂർ ലുലു പദ്ധതി
തൃശ്ശൂർ ലുലു മാൾ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി ചോദിച്ചപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും ആർക്കും ആർക്കെതിരെയും ചോദ്യം ചെയ്യാൻ അവകാശവും അധികാരവുമുണ്ടെന്ന് യൂസഫലി പറഞ്ഞു. നിയമപരമായി എന്താണ് ചെയ്യാൻ സാധിക്കുക എന്ന് പരിശോധിക്കും. ഏത് രാജ്യത്തും നിയമത്തിലധിഷ്ഠിതമായ കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളുവെന്നും യൂസഫലി പറഞ്ഞു.