മമ്മൂട്ടിയുടെ ജന്മദിനത്തിൽ അബുദാബിയിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
അബുദാബി: മമ്മൂട്ടി ഫാൻസ് ഇന്റർനാഷണൽ യുഎഇ ചാപ്റ്റർ അബുദാബി മമ്മൂക്കയുടെ ജന്മദിനതൊടാനുബന്ധിച്ചു ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഒരുക്കുന്നു. മമ്മൂക്കയുടെ ജന്മ ദിനമായ സെപ്റ്റംബർ 7 ന് വൈകീട്ട് 4 മണി മുതൽ 9 മണി വരെയാണ് ക്യാമ്പ് ഒരുക്കുക. അബുദാബി അൽ വഅഹ്ദ മാളിന് സമീപമാണ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും, എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും മമ്മൂട്ടി ഫാൻസ് യുഎഇ രക്ഷാധികാരി ശിഹാബ് കപ്പരത്ത് അഭ്യർത്ഥിച്ചു.