PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI2025 സാമ്പത്തിക വർഷ രണ്ടാം പാദത്തിൽ 129% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

2025 സാമ്പത്തിക വർഷ രണ്ടാം പാദത്തിൽ 129% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

2025 സാമ്പത്തിക വർഷ രണ്ടാം പാദത്തിൽ 129% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

അബുദാബി: മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ്  മികച്ച വളർച്ച രേഖപ്പെടുത്തി 2025 ലെ മൂന്ന്, ആറ് മാസ കാലയളവുകളിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന ഗ്രൂപ്പിന്റെ വരുമാനം സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ  18.7 ശതമാനം വളർന്ന് 1,403 മില്യൺ ദിർഹം ആയി ഉയർന്നു. അറ്റാദായം 148 മില്യൺ ദിർഹമായി. 59.4% ശതമാനം ഉയർന്ന് EBITDA 306 മില്യൺ ദിർഹത്തിലെത്തി. 2024 സാമ്പത്തിക വർഷത്തിലെ ഡിവിഡൻഡ് 170 മില്യൺ ദിർഹവും ഗ്രൂപ്പ് വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായത്തിന്റെ 47 ശതമാനമാണിത്. ഐവിഎഫ് , അർബുദ പരിചരണം, നൂതന ഡയഗ്നോസ്റ്റിക്സ് സംവിധാനങ്ങൾ എന്നീ മേഖലകളിൽ വർധിച്ചു വരുന്ന  ആവശ്യകത രോഗികളുടെ നിരക്ക് 12 .1  ശതമാനം വർധിപ്പിച്ചു.
ഗ്രൂപ്പിന്റെ പ്രധാന ആസ്തിയായ ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി) രോഗികളുടെ എണ്ണത്തിൽ 30.4% വർദ്ധനവ് രേഖപ്പെടുത്തി മികച്ച വളർച്ചയാണ് നേടിയത്. വരുമാനത്തിൽ 14.7% വളർച്ച കൈവരിച്ച് 333 മില്യൺ ദിർഹത്തിലെത്തി.ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സ് മെച്ചപ്പെട്ട പ്രവർത്തനക്ഷമത ഉറപ്പാക്കിയും, ആസ്തികൾ വർധിപ്പിച്ചും, പ്രാഥമിക-സങ്കീർണ പരിചരണമേഖലകളിൽ നടത്തിയ തന്ത്രപ്രധാന  വികസന പ്രവർത്തനങ്ങളുമാണ് വളർച്ചയ്ക്ക് അടിത്തറ പാകിയത്.
അർബുദ പരിചരണ മേഖലയിലെ നിക്ഷേപങ്ങളിലൂടെ ബുർജീലിന്റെ വരുമാനം 36 .7% ഉയർന്നു. ഉന്നത നിലവാരമുള്ള പരിചരണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി യുഎഇയിലെ തന്നെ ഏറ്റവും വലിയ കാൻസർ നെറ്റ് വർക്കുകളിൽ  ഒന്നായ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അൽ ഐൻ, ഷാർജ, ഒമാൻ എന്നിവിടങ്ങളിൽ തുറന്നതോടൊപ്പം ദുബായിലെ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്റർ ഏറ്റെടുക്കുകയും ചെയ്തു. ബുർജീലിന്റെ സംയുക്ത സംരംഭമായ അൽകൽമയിലൂടെ ആരംഭിച്ച റീജിയണൽ മെന്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോം, എഡി പോർട്സ് ഗ്രൂപ്പുമായി ചേർന്നുള്ള സംയുക്ത സംരംഭം ഡോക്ടൂർ , സ്പെഷ്യലൈസ്ഡ് സെന്ററുകളുടെ തുടക്കം എന്നിവയും വളർച്ചയിൽ പങ്കു വഹിച്ചു.
“രോഗി-ഡോക്ടർ അനുപാതം, ഫോർമുലറി മാനേജ്മെന്റ്, ചെലവ് നിയന്ത്രണം എന്നിവയിലെ പ്രകടമായ പുരോഗതിയാണ് ഈ ഫലങ്ങളിലൂടെ പ്രതിഫലിക്കുന്നത്. സൂപ്പർ-സ്പെഷ്യാലിറ്റി വിഭാഗത്തിൽ  ഉള്ള ഞങ്ങളുടെ നീക്കങ്ങൾ നേട്ടങ്ങളായി മാറുന്നതും ഇത് സൂചിപ്പിക്കുന്നു,” ബുർജീൽ ഹോൾഡിങ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺ സുനിൽ പറഞ്ഞു. വരും മാസങ്ങളിൽ, ആതുരശുശ്രൂഷ മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്ക് കരുത്ത് പകർന്ന്  സമീപകാല നിക്ഷേപങ്ങളെ സുസ്ഥിരമായ വളർച്ചയിലേക്കും അതിലൂടെ മികച്ച സാമ്പത്തിക പ്രകടനത്തിലേക്കും നയിക്കുന്നതിൽ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment