ഹോളിവുഡ് നടി കെല്ലി മാക്ക് അന്തരിച്ചു; വിടവാങ്ങിയത് 33–ാം വയസ്സിൽ
ലൊസാഞ്ചലസ് : ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച യുവ ഹോളിവുഡ് നടി കെല്ലി മാക്ക് (33) വിടവാങ്ങി. ഗ്ലിയോമ രോഗബാധിതയായിരുന്ന ഷെല്ലി ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്. മരണസമയത്ത് അമ്മ ക്രിസ്റ്റീൻ, ബന്ധു കാരൻ എന്നിവർ സമീപത്തുണ്ടായിരുന്നു. ദ വാക്കിങ് ഡെഡ്, ഷിക്കാഗോ മെഡ് എന്നീ സിനിമകളിൽ നിറഞ്ഞാടിയ കെല്ലിയുടെ വിയോഗവാർത്ത കുടുംബമാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.