PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് ഔഖാഫുമായി ചേർന്നുള്ള ലുലു ​ഗ്രൂപ്പിന്റെ ആദ്യ പദ്ധതിക്ക് തുടക്കം ; ഖവാനീജ് ​ഗേറ്റിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

ദുബായ് ഔഖാഫുമായി ചേർന്നുള്ള ലുലു ​ഗ്രൂപ്പിന്റെ ആദ്യ പദ്ധതിക്ക് തുടക്കം ; ഖവാനീജ് ​ഗേറ്റിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

ദുബായ് ഔഖാഫുമായി ചേർന്നുള്ള ലുലു ​ഗ്രൂപ്പിന്റെ ആദ്യ പദ്ധതിക്ക് തുടക്കം ; ഖവാനീജ് ​ഗേറ്റിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

ദുബായ് : മിഡിൽ ഈസ്റ്റിലെ സാമ്പത്തിക മേഖലയ്ക്ക് പിന്തുണ നൽകിയും നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നും മേഖലയിൽ വിപുലമായ പദ്ധതികളുമായി ലുലു ​ഗ്രൂപ്പ്. ദുബായ് ഔഖാഫുമായി സഹകരിച്ച് അൽ ഖവാനീജിലെ ഖവാനീജ് ​ഗേറ്റിൽ പുതിയ എക്സ്പ്രസ് സ്റ്റോർ ലുലു തുറന്നു.

ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഔഖാഫ് ദുബായ് സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുത്വവ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ദുബായ് ഔഖാഫ്‌ ചെയർമാൻ ഈസ അബ്ദുല്ല അൽ ഗുരൈർ പുതിയ ലുലു എക്സ്പ്രസ് സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ലുലു ​ഗ്രൂപ്പുമായി സഹകരിച്ച് പുതിയ റീട്ടെയ്ൽ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഈസ അബ്ദുല്ല അൽ ഗുരൈർ പറഞ്ഞു. അൽ ഖവാനീജിലെ ഷോപ്പിങ്ങ് സെന്ററിലെ വരുമാനം മസ്ജിദുകളുടെ പ്രവർത്തനത്തിനും ദുബായുടെ വികസന പ്രവർത്തനങ്ങൾക്കുമായാണ് വിനിയോ​ഗിക്കുന്നത്.

ഔഖാഫുമായി സഹകരിച്ച് മികച്ച റീട്ടെയ്ൽ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും, ഔഖാഫ് ഇപ്പോൾ നടപ്പാക്കുന്ന പതിനാറിലേറെ പ്രൊജക്ടുകളിൽ ലുലു പങ്കാളിത്വം വഹിക്കുമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. കൂടാതെ, മേഖലയിലെ ഭക്ഷ്യസുരക്ഷയും ഉത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ലുലു ഉറപ്പാക്കുന്നുണ്ട്. കൂടുതൽ ചരക്ക് വിമാന സർവ്വീസുകളിലൂടെ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്നും ആശങ്ക വേണ്ടെന്നും അദേഹം വ്യക്തമാക്കി.

19800 സ്ക്വയർ ഫീറ്റിലുള്ള ലുലു എക്സ്പ്രസ് സ്റ്റോറിൽ ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഷോപ്പിങ്ങ് സു​ഗമമാക്കുന്നതിന് സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാർക്കിം​ഗ് സൗകര്യവും അടക്കം ലഭ്യമാക്കിയിട്ടുണ്ട്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment