ഷാർജയിൽ കാറിടിച്ച് മലയാളി കുടുംബത്തിലെ രണ്ട് വയസ്സുകാരൻ മരിച്ചു.
ദുബൈ: ഷാർജയിൽ കാറിടിച്ച് മലയാളി കുടുംബത്തിലെ രണ്ട് വയസ്സുകാരൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീൻ- സഫ്‌ന ദമ്പതികളുടെ മകൻ അലൻ റൂമിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഉമ്മക്കൊപ്പം വീടിന് പുറത്തിറങ്ങിയ സമയത്താണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞമാസമാണ് കുടുംബം സന്ദർശകവിസയിൽ യു.എ.ഇയിലെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ദുബൈ ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കി.