PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIലുലു 2.0 : ഉപഭോക്താകൾക്ക് അതിവേ​ഗത്തിൽ ഏറ്റവും പുതിയ ഡിജിറ്റൽ റീട്ടെയ്ൽ സേവനവുമായി ലുലു

ലുലു 2.0 : ഉപഭോക്താകൾക്ക് അതിവേ​ഗത്തിൽ ഏറ്റവും പുതിയ ഡിജിറ്റൽ റീട്ടെയ്ൽ സേവനവുമായി ലുലു

ലുലു 2.0 : ഉപഭോക്താകൾക്ക് അതിവേ​ഗത്തിൽ ഏറ്റവും പുതിയ ഡിജിറ്റൽ റീട്ടെയ്ൽ സേവനവുമായി ലുലു

ദുബായ് : റീട്ടെയ്ൽ ഇ കൊമേഴ്സ് രം​ഗത്ത് ഏറ്റവും വേ​ഗത്തിൽ ഡിജിറ്റൽ, എഐ റീട്ടെയ്ൽ അപ്ഡേഷനുമായി ലുലു. ഉപഭോക്താകൾക്ക് അതിവേ​ഗത്തിൽ വിരൽതുമ്പിൽ ഉത്പന്നങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റിൽ – ഒമ്നിചാനൽ ട്രാൻസ്ഫോർമേഷൻ ഓഫീസ് ദുബായിൽ തുറന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ മികവോടെ ഏറ്റവും വേ​ഗത്തിലുള്ള ഡിജിറ്റൽ റീട്ടെയ്ൽ സേവനം ഉപഭോക്താകൾക്ക് ലഭ്യമാക്കുകയാണ് ലുലുവെന്ന് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. കൂടുതൽ സ്മാർട്ടായ റീട്ടെയ്ൽ സേവനമാണ് ലുലു ഉറപ്പാക്കുന്നതെന്നും അദേഹം പറഞ്ഞു.

എഐ അടക്കമുള്ള നൂതന സാങ്കേതിക സംവിധാനങ്ങളും റിയൽടൈം ടെക്നോളജി അപ്​ഗ്രഡേഷനിലൂടെയും മികച്ച ഓൺലൈൻ റീട്ടെയ്ൽ സേവനം ഉപഭോക്താകൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. എഐ സഹായത്തോടെ ഉപഭോക്താൾക്ക് അനുയോജ്യമായ ഉത്പന്നങ്ങൾ നിർദേശിക്കുക, ഏജന്റിക് കൊമേഴ്സ്, ഓട്ടോമേഷൻ, കൂടുതൽ വേ​ഗത്തിലുള്ള ഓൺലൈൻ പർച്ചേസിങ്ങ്, സുരക്ഷിതമായ പേയ്മെന്റ് തുടങ്ങി ഷോപ്പിങ്ങ് കൂടുതൽ മികച്ചതാക്കുകയാണ് ലുലു. മികച്ച പ്രൊഫഷ്ണൽ സംഘമാണ് ലുലുവിന്റെ ഡിജിറ്റൽ ഒമ്നിചാനൽ പ്രവർത്തനം നയിക്കുക. കൂടാതെ ലുലുവിന്റെ ഫിനാൻഷ്യൽ റെമിറ്റൻസ് പ്ലാറ്റ്ഫോമായ ലുലു മണിയും മികച്ച സേവനമാണ് നൽകുക.

ലുലു ​സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സിഒഒ ആൻഡ് സ്ട്രാറ്റജി ഓഫീസിർ സലിം വി. ഐ, ​ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, ഷാബു അബ്ദുൾ മജീദ്, ഓമ്‌നിചാനൽ ഹെഡ് യേശു യാർലഗദ്ദ, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് അനീഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment