PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ 54-ാമത് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ 54-ാമത് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ 54-ാമത് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ 54-ാമത് വാർഷിക ജനറൽ ബോഡി യോഗം കമ്മ്യൂണിറ്റി വികസന മന്ത്രാലയ പ്രതിനിധികളുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ചു. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ നിർവഹിച്ച് അര നൂറ്റാണ്ടിലധികമായി പ്രവാസി ഇന്ത്യൻ സമൂഹത്തിൽ സജീവ ഇടപെടലുകൾ നടത്തി വരുന്ന സ്ഥാപനമാണ് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ. യോഗത്തിൽ യുഎഇ ഭരണാധികാരികൾ ദീർഘകാലമായി പിന്തുടരുന്ന ചേർത്തുപിടിക്കലിന്റെയും സഹവർത്തിത്വത്തിന്റെയും നയങ്ങൾ പ്രശംസിക്കപ്പെട്ടു. ഇന്ത്യൻ സമൂഹം ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സുരക്ഷിതവും പുരോഗമനാത്മകവുമായ ജീവിതാന്തരീക്ഷം ഒരുക്കുന്നതിൽ യുഎഇയുടെ പങ്ക് ശ്രദ്ധേയമാണെന്ന് യോഗം വിലയിരുത്തി.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ വളർച്ചയിലും പ്രവർത്തന വിപുലീകരണത്തിലും അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ചീഫ് പാട്രൺ പത്മശ്രീ എം. എ. യൂസുഫ് അലിയുടെ  ഇടപെടലുകൾ നിർണായകമാണെന്നും യോഗം നന്ദിയോടെ സ്മരിക്കപ്പെട്ടു . പ്രസിഡന്റ് അബ്ദുൽ റഊഫ് അഹ്‌സനി അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മ്യൂണിറ്റി വികസന മന്ത്രാലയ പ്രതിനിധികളായ സഈദ് മുബാറക് അൽ ദാഹിരി, മുഹമ്മദ് അൽ ബലൂഷി, ഡോക്ടർ ജമീൽ സുലൈമാൻ അൽ മഹ്ലാവി എന്നിവർ പങ്കെടുത്തു.

വാർഷിക റിപ്പോർട്ട്, വരവ്-ചിലവ് കണക്കുകൾ,വാർഷിക ബഡ്ജറ്റ് എന്നിവ അബ്ദുല്ല അബൂബക്കർ നദ്‌വി അവതരിപ്പിച്ചു. യോഗത്തിൽ യു. പി. ബാവ ഹാജി, അബ്ദുല്ല ഫാറൂഖി, വി.പി.കെ അബ്ദുല്ല കുഞ്ഞി , സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, അഷ്‌റഫ് പൊന്നാനി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് കാളിയാടൻ നന്ദിയും രേഖപ്പെടുത്തി. ചീഫ് പോഗ്രാം കോർഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി യുടെ നേതൃത്വത്തിൽ സെന്റര് ഹാപ്പിനെസ് ടീം പരിപാടികൾ നിയന്ത്രിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment