കോമൺ സെൻസ് ആൻഡ് ദി അൺകോമൺ സെൻസ്; സയൻസ് സെമിനാർ സംഘടിപ്പിച്ചു
അബുദാബി: കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘കോമൺ സെൻസ് ആൻഡ് ദി അൺകോമൺ സെൻസ്’ എന്ന വിഷയത്തിൽ സയൻസ് സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്ര പ്രവർത്തകനും തിരുവനതപുരം എം ജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വൈശാഖൻ തമ്പി സെമിനാർ നയിച്ചു. സെമിനാറിൽ ശാസ്ത്രചിന്തയും ജീവിതാനുഭവങ്ങളും തമ്മിലുള്ള ബന്ധവും, സാധാരണബുദ്ധിയും ശാസ്ത്രീയമായ അപൂർവബുദ്ധിയും തമ്മിലുള്ള വ്യത്യാസവും ഉദാഹരണങ്ങൾ സഹിതം ഡോ. വൈശാഖൻ തമ്പി വിശദീകരിച്ചു. സെന്റർ പ്രസിഡന്റ് മനോജ് ടി കെ അധ്യക്ഷനായ ചടങ്ങിൽ അനീഷ് ശ്രീദേവി മോഡറേറ്ററായി. ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷബീർ നാസർ നന്ദിയും പറഞ്ഞു.